റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: മന്ത്രി വി. ശിവന്‍കുട്ടിയുടെ പൈലറ്റ് വാഹനം ഇടിച്ച് ആംബുലന്‍സ് മറിഞ്ഞു. കൊട്ടാരക്കര പുലമൺ ജങ്ഷനിലാണ് സംഭവം. ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ നടന്ന അപകടത്തിൽ 3 പേർക്ക് പരിക്കേറ്റു. ഇവരെ ഉടന്‍ തൊട്ടടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൊട്ടാരക്കര പുലമൺ ജങ്ഷനിലെ സിഗ്നലിൽ വച്ച് മന്ത്രിയുടെ പൈലറ്റ് വാഹനം താലൂക്ക് ആശുപത്രിയിൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളെജിലേക്ക് രോഗിയുമായി പോയ വാഹനത്തിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ആംബുലന്‍സ് മറിഞ്ഞു.

ആംബുലന്‍സ് ഡ്രൈവർ, രോഗി, കൂട്ടിരിപ്പുകാരന്‍ എന്നിവർക്കാണ് പരിക്കേറ്റത്. ആരുടെയും പരിക്ക് സാരമല്ലെന്നാണ് റിപ്പോർട്ട്. കോട്ടയം ഭാഗത്തു നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്നു മന്ത്രി. ഏറെ പണിപ്പെട്ടാണ് വാഹനത്തിൽ നിന്ന് ആളുകളെ പുറത്തെടുത്തത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *