റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വടക്കന്‍ റെയില്‍വെ 17 സര്‍വീസുകള്‍ റദ്ദാക്കി

July 10, 2023 - 9:22 am

ന്യൂഡല്‍ഹി: കനത്ത മഴയെത്തുടര്‍ന്ന് വടക്കന്‍ റെയില്‍വേ 17 ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. 12 ട്രെയിനുകള്‍ വഴിതിരിച്ചുവിടുകയും ചെയ്തു.വെള്ളക്കെട്ട് കാരണം നാല് സ്ഥലങ്ങളില്‍ ഗതാഗതം നിര്‍ത്തിവച്ചതായി വടക്കന്‍ റെയില്‍വേ വക്താവ് അറിയിച്ചു. നൊഗന്‍വാന്‍ (അംബാല)-ന്യൂ മൊറിന്‍ഡ, നംഗല്‍ ഡാമിനും ആനന്ദ്പൂര്‍ സാഹിബിനും ഇടയിലും കിരാത്പൂര്‍ സാഹിബിനും ഭരത്ഗഡിനും ഇടയിലുള്ള ഭാഗങ്ങളിലുമാണ് സര്‍വീസ് നിര്‍ത്തിയത്.രാജ്യത്തിന്റെ വടക്കുപടിഞ്ഞാറന്‍ ഭാഗങ്ങളില്‍ ശനിയാഴ്ചയും ഞായറാഴ്ചയും കനത്ത മഴയാണ് പെയ്യുന്നത്. ഡല്‍ഹിയില്‍ കഴിഞ്ഞ 40 വര്‍ഷത്തിനിടെയിലെ റിക്കാര്‍ഡ് മഴയാണ് ലഭിച്ചത്.
ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, ഹരിയാന, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, പഞ്ചാബ് എന്നിവിടങ്ങളിലെ പല പ്രദേശങ്ങളിലും അതിശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി ഉത്തരേന്ത്യയില്‍ ശക്തമായ മഴയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *