റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഉത്തരേന്ത്യയില്‍ കനത്ത മഴയും പ്രളയവും; 12 മരണം

July 10, 2023 - 9:28 am

ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ കനത്ത മഴയിലും പ്രളയത്തിലും 12 പേര്‍ മരിച്ചു. ഡല്‍ഹിയില്‍ രണ്ടാം ദിവസവും കനത്ത മഴയാണ്. കഴിഞ്ഞ 40 വര്‍ഷത്തിനിടെയുള്ള റെക്കോര്‍ഡ് മഴയാണ് ഡല്‍ഹിയില്‍ 24 മണിക്കൂറിനിടെ പെയ്തിറങ്ങിയത്.നിരവധി റോഡുകളും മാര്‍ക്കറ്റുകളും പാര്‍പ്പിട കേന്ദ്രങ്ങളം വെള്ളത്തിനടിയിലായി. പല ഫ്ളൈ ഓവറുകള്‍ക്ക് അടിയിലും ഡല്‍ഹിയിലെ പല സ്ഥലങ്ങളിലും ഗതാഗതം തടസ്സപ്പെട്ടു. അടുത്ത ഏതാനും ദിവസങ്ങള്‍ കൂടി ഉത്തരേന്ത്യയില്‍ കനത്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ പ്രവചനം.കനത്ത മഴ കാരണം ഡല്‍ഹിയില്‍ നാളെയും സ്‌കൂളുകള്‍ക്ക് അവധിയായിരിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *