റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോഴിക്കോട്: വ്യാജരേഖ ചമച്ചെന്ന കേസിൽ പ്രതിയായ കെ. വിദ്യയെ ഒളിപ്പിക്കാൻ ശ്രമിച്ചതിനു പിന്നിൽ സിപിഎം സംസ്ഥാന ഘടകമാണെന്ന് കെ. മുരളീധരൻ എംപി. പിന്നിലുള്ളവരെ സംരക്ഷിക്കാൻ പൊലീസ് നാടകം കളിക്കുകയാണ്. ഉന്നതനായ ഒരു നേതാവിനെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നതെന്നും, ഇപ്പോൾ പുറത്തു വരുന്നത് പെയ്‌ഡ് സംരക്ഷകരാണെന്നും അദ്ദേഹം പറഞ്ഞു.
വിദ്യയുടെ പിന്നിലുള്ളവർ ഒന്നോ രണ്ടോ പേരുകളിൽ ഒതുങ്ങില്ലെന്നും യഥാർഥ പ്രതികളെ നിയമത്തിനു മുന്നിൽകൊണ്ടു വരണമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണം; വ്യാജ സീൽ ഉൾപ്പെടെ കണ്ടെത്താൻ പൊലീസിനു കഴിഞ്ഞില്ലെന്നും മുരളീധരൻ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *