കോഴിക്കോട്: എംഡിഎംഎയുമായി പെരുമ്പാവൂർ സ്വദേശിയായ നിയമ വിദ്യാർത്ഥിയെ താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. കൈതപൊയി ലിലെ ഒരു സ്ഥാപനത്തിലെ വിദ്യാർത്ഥിയായ പെരുമ്പാവൂർ കണ്ണന്തറ പട്ടരുമഠം വെങ്ങോല സ്വദേശി മുഹമ്മദ് നൗഫ്(19) ആണ് പിടിയിലായത്. മയക്കുമരുന്ന് വിൽപ്പനക്കുള്ള ശ്രമത്തിനിടെ അടിവാരത്തുവെച്ചാണ് നൗഫിനെ പിടികൂടിയത്.
6.67 ഗ്രാം എംഡിഎംഎയും ഇലക്‌ട്രോണിക് ത്രാസും ഇയാൾ സഞ്ചരിച്ചിരുന്ന ബൈക്കും പിടികൂടി. അടിവാരം പെട്രോൾ പമ്പിന് സമീപത്ത് കഴിഞ്ഞദിവസം അർദ്ധരാത്രിയാണ് സംശയാസ്പദമായ സാഹചര്യത്തിൽ ഇയാളെ കണ്ടെത്തിയത്. താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.



