റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആർഷോയോട് മാധ്യമങ്ങൾ മാപ്പു പറയണം, സുധാകരന്റേത് നാടുവാഴി തറവാടിത്തം; എകെ ബാലൻ

June 22, 2023 - 10:18 am

തിരുവനന്തപുരം: വിവാദങ്ങൾ അജണ്ടയുടെ ഭാഗമാണെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അം​ഗം എകെ ബാലൻ. വിവാദങ്ങൾ കൊണ്ട് ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും അടക്കം ഭരണ പാർട്ടി സംവിധാനങ്ങളെയാണെന്നും എകെ ബാലൻ പറഞ്ഞു. എസ്എഫ്ഐക്കെതിരായ ആക്ഷേപങ്ങൾ സമാനതകളില്ലാത്തതാണ്. എസ്എഫ്ഐ ഒരു വികാരമാണ്. സംഭവം തെറ്റു തിരുത്തിന് ഗുണകരമാകും. എസ്എഫ്ഐ നേതൃത്വത്തിന് ഒരു തെറ്റുമില്ല. ആർഷോയുടെ ആദ്യ വിശദീകരണത്തിൽ തെറ്റില്ലെന്നും മാധ്യമങ്ങൾ ആർഷോയോട് മാപ്പു പറയണമെന്നും എകെ ബാലൻ പറഞ്ഞു. 

ആരു ഭരിച്ചാലും സമരം നടത്തും എസ്എഫ്ഐ. തെറ്റുകൾ കണ്ടറിഞ്ഞ് തിരുത്തുകയാണ് വേണ്ടത്. ആരോപണം ഉയർന്നാൽ ഇതിലപ്പുറം ഒന്നും ചെയ്യാൻ എസ്എഫ്ഐക്ക് ഇല്ല. രക്ത സാക്ഷികളുടെ ഹൃദയരക്തത്തിൽ മുക്കിയെടുത്തതാണ് എസ്എഫ്ഐയുടെ പതാക. ഗോവിന്ദനെതിരായ ആക്രമണം മറുപടി അർഹിക്കുന്നതല്ല. നാടുവാഴി തറവാടിത്തമല്ല തൊഴിലാളി വർഗ്ഗ തറവാടിത്തമാണ് എംവി ഗോവിന്ദനുള്ളത്. വിദ്യ വിവാദത്തിൽ സിപിഎമ്മും എസ്എഫ്ഐയും നേരത്തെ നിലപാട് പറഞ്ഞിട്ടുണ്ട്. കള്ളനോട്ടടി പോലെ കുറെ വ്യാജൻമാർ സർട്ടിഫിക്കറ്റ് വിവാദത്തിന് പിന്നിലുണ്ട്. ഒരു പ്രതിക്കും സംരക്ഷണം കിട്ടില്ലെന്നും ബാലൻ പറഞ്ഞു. 

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *