തിരുവനന്തപുരം : വീടിനുള്ളിൽ അതിക്രമിച്ചു കയറിയ പൊലീസുകാരൻ ആർ ബിജുവിന് നാട്ടുകാരുടെ വക മർദനം. ബേക്കറി ജംഗ്ഷനിൽ വച്ചാണ് പൊലീസുകാരനെ നാട്ടുകാർ മർദിച്ചത്. ടെലി കമ്മ്യൂണിക്കേഷൻ സിപിഒ ആർ ബിജുവിനാണ് മർദനമേറ്റത്.
ജോലിക്ക് ഹാജരാകാത്ത ബിജുവിനെതിരെ വകുപ്പുതല നടപടികൾ നടക്കുന്നതായി പൊലീസ് വ്യക്തമാക്കി. അതിക്രമിച്ചു കയറിയതിന് ബിജുവിനെതിരെയും മർദ്ദിച്ചതിന് നാട്ടുകാർക്കെതിരെയും കേസെടുക്കും.



