റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

2000 രൂപ നോട്ടുകളില്‍ പകുതിയും തിരിച്ചെത്തി: റിസര്‍വ് ബാങ്ക്

June 9, 2023 - 2:00 pm

ന്യൂഡല്‍ഹി: 2000 രൂപ നോട്ടുകള്‍ മാറ്റി വാങ്ങുന്നതിനായി സെപ്തംബര്‍ 30 വരെ കാത്തിരിക്കേണ്ടതില്ലെന്ന് റിസര്‍വ് ബേങ്ക്. എന്നാല്‍ ആളുകള്‍ പരിഭ്രാന്തരാകേണ്ടെന്നും റിസര്‍വ് ബേങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. വ്യാഴാഴ്ച നടന്ന ആര്‍ബിഐ ദ്വിമാസ ധനനയ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 500 രൂപ നോട്ടുകള്‍ പിന്‍വലിക്കുന്നതിനോ 1,000 രൂപയുടെ നോട്ടുകള്‍ വീണ്ടും അവതരിപ്പിക്കുന്നതിനെക്കുറിച്ചോ ആര്‍ബിഐ ആലോചിച്ചിട്ടില്ലെന്നും റിസര്‍വ് ബേങ്ക് ഗവര്‍ണര്‍ പറഞ്ഞു. 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കല്‍ പ്രഖ്യാപിച്ച് മൂന്നാഴ്ചക്കുള്ളില്‍ 50 ശതമാനം നോട്ടുകളും തിരിച്ചെത്തിയതായി ശക്തികാന്ത ദാസ് അറിയിച്ചു. 2023 മാര്‍ച്ച് 31 വരെ ആകെയുള്ള 3.62 ലക്ഷം കോടി നോട്ടുകളില്‍ 1.80 ലക്ഷം കോടി രൂപയുടെ 2000 രൂപ നോട്ടുകളുടെ 50 ശതമാനവും ബേങ്കുകളില്‍ നിക്ഷേപിച്ചിട്ടുണ്ട്. 85 ശതമാനം നോട്ടുകളും ബേങ്ക് അക്കൗണ്ടുകളിലേക്ക് നിക്ഷേപമായിട്ടാണ് തിരിച്ചെത്തിയതെന്നും ശക്തികാന്ത ദാസ് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *