റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മേൽ കടയ്ക്കാവൂർ ക്ഷീര വ്യവസായ സഹകരണ സംഘത്തിന് കീഴിൽ ആരംഭിച്ച മിൽക്കോ ഡയറി സംഭരണ വിപണന കേന്ദ്രത്തിന്റെ ഉദ്ഘാടനം അടൂർ പ്രകാശ് എം.പി നിർവഹിച്ചു.

1972ലാണ് മേൽ കടയ്ക്കാവൂർ ക്ഷീര വ്യവസായ സഹകരണ സംഘം സ്ഥാപിതമാകുന്നത്. 2005ൽ മിൽകോ എന്ന പേരിൽ ഡയറി പ്ലാന്റും സംഘത്തിന് കീഴിൽ പ്രവർത്തനം ആരംഭിച്ചു. സംസ്ഥാനത്തെ ആദ്യത്തെ കിടാരി പാർക്ക്, മിൽക്ക് എടിഎം എന്നിവ മേൽ കടയ്ക്കാവൂർ ക്ഷീര വ്യവസായ സഹകരണ സംഘത്തിന്റെ സംഭാവനകളാണ്.

വാർഷികാഘോഷങ്ങളുടെ ഭാഗമായി ജൂൺ1, 2 ദിവസങ്ങളിൽ സംരംഭകത്വ പരിശീലന പരിപാടികൾ, സെമിനാറുകൾ, സ്റ്റാർട്ടപ്പ് സംരംഭക രജിസ്ട്രേഷൻ പരിശീലനം എന്നിവയും നടക്കും. ചടങ്ങിൽ ഒ.എസ് അംബിക എം.എൽ.എ അധ്യക്ഷയായിരുന്നു. കർഷകരെയും വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും ചടങ്ങിൽ ആദരിച്ചു. 

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *