റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പൊതുവിപണിയേക്കാള്‍ 10 മുതല്‍ 45 ശതമാനം വരെ വിലക്കുറവിലാണ് കണ്‍സ്യൂമര്‍ഫെഡ് വിദ്യാര്‍ഥികള്‍ക്കാവശ്യമായ ഉത്പന്നങ്ങള്‍ വില്‍ക്കുന്നത്. ബാഗ്, നോട്ട് ബുക്ക്, കുട, ചോറ്റുപാത്രം, വെള്ളക്കുപ്പി, പെന്‍സില്‍, പേന തുടങ്ങി സ്‌കൂള്‍ കുട്ടികള്‍ക്കാവശ്യമായ എല്ലാം മൊബൈല്‍ മാര്‍ക്കറ്റില്‍ ലഭിക്കും. പഠനോപകരണങ്ങള്‍ക്കൊപ്പം പലവ്യഞ്ജനങ്ങളും പൊതുവിപണിയേക്കാള്‍ വിലക്കുറവില്‍ ഇവിടെ വില്‍ക്കുന്നുണ്ട്.

സ്റ്റുഡന്റ് മാര്‍ക്കറ്റുകളിലൂടെ മികച്ച വരുമാനമാണ് കണ്‍സ്യൂമര്‍ഫെഡിന്റെ ലക്ഷ്യം. നിലവില്‍ പബ്ലിക് ഓഫീസ് കോമ്പൗണ്ടിലും മൊബൈല്‍ യൂണിറ്റ് പ്രവര്‍ത്തിക്കുന്നുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *