കോഴിക്കോട് ദമ്പതിമാരെ ആക്രമിച്ച സംഭവത്തിൽ അഞ്ചുപേർ പോലീസ് കസ്റ്റഡിയിൽ

കോഴിക്കോട്: നഗരമധ്യത്തിൽ രാത്രി ദമ്പതിമാരെ ബൈക്കിൽ പിന്തുടർന്ന് ആക്രമിച്ച സംഭവത്തിൽ അഞ്ചുപേർ കസ്റ്റഡിയിൽ. നടക്കാവ് പോലീസാണ് അഞ്ച് യുവാക്കളെയും കസ്റ്റഡിയിലെടുത്തത്. ഒരു ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചെറുവണ്ണൂർ സ്വദേശി അശ്വിനും ഭാര്യയ്ക്കും നേരേയാണ് 2023 മെയ്മാസം 22 ഞായറാഴ്ച രാത്രി പത്തരയോടെ കോഴിക്കോട് ക്രിസ്ത്യൻ കോളേജ് ജങ്ഷനിൽ വെച്ച് ആക്രമണമുണ്ടായത്. മെയ് 22 തിങ്കളാഴ്ച ഉച്ചയോടെയാണ് അഞ്ച് പേരെയും പോലീസ് കസ്റ്റഡിയിലെടുത്തു.

സിനിമ കഴിഞ്ഞ് ബൈക്കിൽ മടങ്ങുകയായിരുന്ന ദമ്പതിമാരെ രണ്ട് ബൈക്കുകളിലായെത്തിയ അഞ്ചംഗസംഘമാണ് ആക്രമിച്ചത്. ബൈക്കുകളിൽ പിന്തുടർന്നെത്തിയ അഞ്ചംഗസംഘം ആദ്യം അശ്വിന്റെ ഭാര്യയെ കളിയാക്കുകയും കണ്ണിറുക്കി കാണിക്കുകയുമായിരുന്നു. മോശം പെരുമാറ്റം ചോദ്യംചെയ്തതോടെയാണ് ഇവർ അശ്വിനെ മർദിച്ചത്. സംഭവത്തിൽ പോലീസ്കൺട്രോൾ റൂമിലും പിന്നീട് നടക്കാവ് പോലീസിലും അശ്വിൻ പരാതി നൽകിയിരുന്നു. 

Share
അഭിപ്രായം എഴുതാം