ഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങിലേക്ക് രാഷ്ട്രപതി ദ്രൗപതി മുർമ്മുവിനെയും മുൻ രാഷ്ട്രപതി രാം നാഥ് കോവിന്ദിനെയും ക്ഷണിക്കാത്തതിൽ രൂക്ഷവിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ.ഗോത്രവർഗത്തിൽ നിന്നും ദളിത് വിഭാഗത്തിൽ നിന്നുമുള്ളവരെ ബിജെപി സർക്കാർ രാഷ്ട്രപതിയാക്കുന്നത് തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനാണെന്നും ഖാർഗെ കുറ്റപ്പെടുത്തി.
മുൻ രാഷ്ട്രപതി റാം നാഥ് കോവിന്ദിനെയും പാർലമെന്റിന്റെ ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി
ബിജെപി സർക്കാർ ഭരണഘടനാപരമായ ഔചിത്യങ്ങളോട് തുടർച്ചയായി അനാദരവ് കാണിക്കുന്നുവെന്ന് കുറ്റപ്പെടുത്തിയ ഖാർഗെ. ബിജെപി ആർ.എസ്.എസ് സർക്കാരുകൾക്ക് കീഴിൽ രാഷ്ട്രപതിയുടെ ഓഫീസ് നോക്കുകുത്തിയായി മാറിയെന്നും കുറ്റപ്പെടുത്തി. പാർലമെന്റ് രാജ്യത്തിന്റെ ഏറ്റവും വലിയ ജനാധിപത്യ സ്ഥാപനമാണെന്നും രാഷ്ട്രപതി സർക്കാരിന്റെ മാത്രമല്ല പ്രതിപക്ഷത്തിന്റെയും രാജ്യത്തെ ഓരോ പൗരന്റെയും പ്രതിനിധിയാണെന്നും മല്ലികാർജുൻ ഖാർഗെ ചൂണ്ടിക്കാട്ടി.