ഗവർണർആരിഫ് മുഹമ്മദ് ഖാനെ വേദിയിലിരുത്തി മുഖ്യമന്ത്രിയുടെ പരാമർശം

തിരുവനന്തപുരം : ഗവർണർക്കെതിരെ പരോക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭ പാസാക്കിയ ചില ബില്ലുകൾ അനുമതി കിട്ടാതെ കിടന്നു. ഇത് വിസ്മരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അനുമതി കാര്യത്തിൽ ഇപ്പോഴും അനിശ്ചിതമായ കാലതാമസം ഉണ്ട്. 2023 മെയ് 22ന് ഉപരാഷ്ട്രപതി ജഗദീപ് ധൻകർ പങ്കെടുത്ത പരിപാടിയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ വേദിയിലിരുത്തിയായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം.

ആധുനിക ഇന്ത്യൻ ഭരണഘടനയുടെ മൂന്ന് ശാഖകളായ ലെജിസ്ലേച്ചർ, എക്‌സിക്യൂട്ടീവ്, ജുഡീഷ്യറി എന്നിവയിൽ ഒന്ന് മറ്റൊന്നിന്റെ അധികാരപരിധിയിൽ കൈ കടത്തുന്നുവെന്ന ആക്ഷേപം ഉയർന്നുവരുന്നുണ്ടെന്ന് മുഖ്യമന്ത്രി പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. അത്തരം ആക്ഷേപങ്ങൾക്ക് അടിസ്ഥാനമില്ലെന്ന് ഉറപ്പു വരുത്തേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കേരള നിയമസഭയിലുണ്ടായ നിയമങ്ങളുടെ ചുവടുപിടിച്ച് മറ്റ് സംസ്ഥാന സർക്കാരുകളും കേന്ദ്രവും നിയമങ്ങളുണ്ടാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. നേട്ടങ്ങൾ എണ്ണിപ്പറയുമ്പോഴും കേരള നിയമസഭ പാസാക്കിയ ചില ബില്ലുകൾ അനുമതി കിട്ടാതെ കിടന്ന കാര്യവും അനുമതി കാര്യത്തിൽ അനിശ്ചിതമായ കാലതാമസം ഉണ്ടാവുന്ന കാര്യവും വിസ്മരിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉപരാഷ്ട്രപതിയുടെ സാന്നിധ്യം സന്തോഷത്തിന് മാറ്റ് കൂട്ടുന്നു. തിരക്കുകൾക്കിടയിടും അദ്ദേഹം പങ്കെടുക്കാനായി കേരളത്തിൽ എത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ചിത്രപരമായ പ്രാധാന്യമുള്ള പല നിയമങ്ങൾക്കും കേരള നിയമസഭ സാക്ഷ്യം വഹിച്ചിട്ടുണ്ട്.

Share
അഭിപ്രായം എഴുതാം