റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഉയര്‍ന്ന പി.എഫ്. പെന്‍ഷന്‍: ജൂണ്‍ 26 വരെ ഓപ്ഷന്‍ നല്‍കാം

May 3, 2023 - 12:25 pm

ന്യൂഡല്‍ഹി: 2023 ജൂണ്‍ 26 വരെ ഉയര്‍ന്ന പി.എഫ്. പെന്‍ഷനുള്ള ജോയിന്റ് ഓപ്ഷന്‍ നല്‍കാമെന്നു കേന്ദ്രസര്‍ക്കാര്‍. ഓപ്ഷന്‍ നല്‍കാന്‍ അനുവദിച്ച സമയം 03/05/023 ബുധനാഴ്ച അവസാനിക്കുന്ന പശ്ചാത്തലത്തിലാണു സമയം നീട്ടിനല്‍കിയത്. വിവിധ തൊഴിലാളി സംഘടനകളുടെ ആവശ്യത്തെ തുടര്‍ന്നാണു തീരുമാനം. ഓണ്‍ലൈനായി ഇതുവരെ 12 ലക്ഷത്തിലേറെ അപേക്ഷകള്‍ ലഭിച്ചതായി ഇ.പി.എഫ്.ഒ. അറിയിച്ചു. 2023 മാര്‍ച്ച് മൂന്നിനകം ഉയര്‍ന്ന പി.എഫ്. പെന്‍ഷനുള്ള ജോയിന്റ് ഓപ്ഷന്‍ നല്‍കണമെന്നായിരുന്നു കേന്ദ്രത്തിന്റെ ആദ്യ നിര്‍ദേശം. പീന്നീടാണു സമയപരിധി നീട്ടിനല്‍കിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *