റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോട്ടയം : വാഴൂർ കന്നുകുഴിയിൽ കാളയുടെ കുത്തേറ്റ് ​ഗൃഹനാഥനും ഭാര്യയും മരിച്ചു. വാഴൂർ സ്വദേശി ആലുമൂട്ടിൽ റെജിയും ഭാര്യ ഡാർലിയുമാണ് മരിച്ചത്. 2023 ഏപ്രിൽ 28 വെളളിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം.. അപകടം നടന്ന ഉടൻ തന്നെ ഇരുവരെയും പൊൻകുന്നത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.റെജി വളർത്തിയിരുന്ന കാളയാണ് ദമ്പതികളെ ആക്രമിച്ചത്.

കാളയുടെ കുത്തേറ്റാണ് റെജിക്കും ഭാര്യ ഡാർലിക്കും ​ഗുരുതരമായി മുറിവേറ്റത്. പുരയിടത്തിന് സമീപത്തെ തോട്ടത്തിൽ കെട്ടിയിരുന്ന വളർത്തുകാളയെ മാറ്റി കെട്ടുന്നതിനിടെയാണ് റെജിക്ക് നേരെ ആക്രമണമുണ്ടായത്. സംസ്കാരം ഉള്ളായം ഇമ്മാനുവേൽ മാർത്തോമാ പള്ളി സെമിത്തേരിയിൽ നടക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *