കോഴിക്കോട്: വെള്ളച്ചാൽ – കൈതക്കുളം റോഡ് ഉദ്ഘാടനം ചെയ്തു

ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ വെള്ളച്ചാൽ – കൈതക്കുളം റോഡിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി നിർവഹിച്ചു. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പത്ത് ലക്ഷം രൂപ ചെലവഴിച്ചാണ് കോൺക്രീറ്റ് റോഡ് നിർമ്മിച്ചത്. റോഡ് യാഥാർത്ഥ്യമായതോടെ വെള്ളച്ചാൽ, കൈതക്കുളം ഭാ​ഗങ്ങളിലുള്ളവർക്ക് പന്തിരിക്കര ടൗണിലേക്കുള്ള യാത്ര ഇനി സു​ഗമമാകും.

വാർഡ് കൺവീനർ പി.സി ലെനിൻ അധ്യക്ഷത വഹിച്ചു. ആസൂത്രണ സമിതി അംഗം കെ.ജി രാമനാരായണൻ, എ.ഡി.എസ് അംഗം പ്രമീള, അയൽകൂട്ടം ഭാരവാഹികളായ രജില ജോബി, സിബി തോപ്പിൽ എന്നിവർ സംസാരിച്ചു.

Share
അഭിപ്രായം എഴുതാം