ഡല്‍ഹിയില്‍ ശരീരഭാഗങ്ങള്‍ പ്ലാസ്റ്റിക് ബാഗില്‍ കെട്ടിയ നിലയില്‍ കണ്ടത്തി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ശരീരഭാഗങ്ങള്‍ പ്ലാസ്റ്റിക് ബാഗില്‍ കെട്ടിയ നിലയില്‍ കണ്ടത്തി. ഡല്‍ഹിയിലെ സാരൈ കാലെ ഖാനില്‍ മെട്രോ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനു സമീപമാണ് ശരീരഭാഗങ്ങളുളള ബാഗ് കണ്ടെത്തിയത്. വിവരം അറിഞ്ഞ് പൊലീസ് ഇടന്‍ തന്നെ സ്ഥലത്തെത്തി. തുടര്‍ന്ന് പരിശോധന നടത്തി ശരീരഭാഗങ്ങള്‍ വീണ്ടെടുത്ത് മറ്റു നടപടികള്‍ക്കായി ആശുപത്രിയിലേക്ക് അയച്ചു. ശരീരഭാഗങ്ങള്‍ ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.

Share
അഭിപ്രായം എഴുതാം