തിരുവനന്തപുരം: വഖഫ് ഭൂമികളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സർക്കാർ ഫണ്ട് ഉപയോഗിച്ച് നവീകരിക്കാമെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ അറിയിച്ചു. ചട്ടപ്രകാരം വഖഫ് ഭൂമിയിലെ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണിക്ക് വഖഫ് ബോർഡിന്റെ അനുമതി ആവശ്യമാണ്. വഖഫ് ഭൂമികൾ പരമാവധി 30 വർഷത്തെ പാട്ടത്തിന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നൽകിയിട്ടുണ്ട്. ബോർഡിൽനിന്ന് മുൻകൂർ അനുമതി തേടി ഉടമസ്ഥാവകാശം ബോർഡിൽ നിലനിർത്തി അറ്റകുറ്റപ്പണി നടത്താമെന്നും മന്ത്രി അറിയിച്ചു.



