വാഷിങ്ടണ്‍: ഭീമന് നിരീക്ഷണബലൂണിനു പിന്നാലെ തങ്ങളുടെ വ്യോമമേഖലയില്‍ പ്രത്യക്ഷപ്പെട്ട അജ്ഞാത പേടകം വെടിവച്ചിട്ട് അമേരിക്ക. അലാസ്കയ്ക്കു മുകളില്‍ പറക്കുകയായിരുന്ന പേടകം യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ചാണ് തകര്‍ത്തത്.
40,000 അടി ഉയരത്തില്‍ നിലയുറപ്പിച്ചിരുന്ന പേടകം വ്യോമഗതാഗതത്തിനു ഭീഷണിയാണെന്നു വ്യക്തമായ സാഹചര്യത്തിലാണു തകര്‍ത്തതെന്ന് വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ കൗണ്‍സില്‍ വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു. കഴിഞ്ഞദിവസം തന്നെ പേടകത്തിന്റെ സാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടിരുന്നു.
തുടര്‍ന്ന് െസെനിക വിമാനം ഉപയോഗിച്ച് നിരീക്ഷണവലയത്തിലാക്കി. ആളില്ലാ പേടകമാണെന്ന കണ്ടെത്തല്‍ ഉള്‍പ്പെടെ പ്രസിഡന്റ് ജോബൈഡനെ അറിയിച്ചു. പ്രസിഡന്റ് ഉത്തരവിട്ടതനുസരിച്ച് കഴിഞ്ഞ വെള്ളിയാഴ്ച എഫ് -22 റാപ്ടര്‍ യുദ്ധവിമാനങ്ങളില്‍നിന്ന് എ.ഐ.എം-9 എക്സ് മിെസെലുകള്‍ ഉപയോഗിച്ച് പേടകം തകര്‍ത്തു. വിക്ഷേപണലക്ഷ്യം സംബന്ധിച്ചോ ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ആരാണെന്നോ വ്യക്തമല്ല- കിര്‍ബി അറിയിച്ചു.
കഴിഞ്ഞയാഴ്ച തകര്‍ത്ത െചെനീസ് ചാരബലൂണിനോളം വലിപ്പം അജ്ഞാത പേടകത്തിനില്ല. ഒരു ചെറുകാറിനോളം മാത്രം പോന്നതായിരുന്നു പേടകം. വിമാനങ്ങള്‍ക്കും രാജ്യത്തിനും ഇത് ഉയര്‍ത്തുന്ന ഭീഷണി പ്രസിഡന്റിനെ ധരിപ്പിച്ചതിനു പിന്നാലെ തകര്‍ക്കാന്‍ പച്ചക്കൊടി ലഭിച്ചു. പേടകവിക്ഷേപണത്തിനു പിന്നിലെ ലക്ഷ്യത്തെപ്പറ്റി അന്വേഷണം പുരോഗമിക്കുകയാണ്. ഏതെങ്കിലും രാജ്യമോ അതല്ല, കോര്‍പ്പറേറ്റുകളാണോ ഉടമകളെന്നതു സംബന്ധിച്ചും വ്യക്തതയില്ല. അവിശിഷ്ടങ്ങള്‍ വീണ്ടടുക്കുന്ന മുറയ്ക്ക് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണു പ്രതീക്ഷ-കിര്‍ബി അറിയിച്ചു. അമേരിക്കയുടെ വ്യോമാതിര്‍ത്തിയില്‍ സംശയാസ്പദ സാഹചര്യത്തില്‍ കണ്ടെത്തിയ െചെനീസ് ചാരബലൂണ്‍ തകര്‍ത്ത് ദിവസങ്ങള്‍ക്കുള്ളിലാണ് യു.എസിന്റെ ആകാശത്ത് അജ്ഞാതപേടകമെത്തിയത്. അറ്റ്ലാന്റിക് സമുദ്രത്തില്‍ പതിച്ച ബലൂണിന്റെ വീണ്ടെടുത്ത അവശിഷ്ടങ്ങള്‍ തുടര്‍പരിശോധനകള്‍ക്കായി ലാബുകളിലെത്തിച്ചിട്ടുണ്ട്. രഹസ്യം ചോര്‍ത്തലിനായി നാല്‍പ്പതോളം രാഷ്ട്രങ്ങള്‍ക്കുമേല്‍ ചാരബലൂണുകള്‍ െചെന വിക്ഷേപിച്ചിരുന്നതായാണ് യു.എസ്. അധികൃതരുടെ പക്ഷം.
ഈ ബലൂണുകള്‍ മുമ്പ് നാലുവട്ടം തങ്ങളുടെ വ്യോമാതിര്‍ത്തി ലംഘിച്ചതായും അമേരിക്ക പറയുന്നു. കാലാവസ്ഥാപഠനം ഉള്‍പ്പെടെ ലക്ഷ്യമിട്ട് വിക്ഷേപിച്ച ബലൂണുകളാണിതെന്നാണു െചെനയുടെ വിശദീകരണം. അബദ്ധത്തില്‍ അമേരിക്കന്‍ വ്യോമാതിര്‍ത്തി ലംഘിച്ചതാണെന്നും രഹസ്യം ചോര്‍ത്തലല്ല ലക്ഷ്യമെന്നും െചെന ആവര്‍ത്തിക്കുന്നു. വിഷയം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയതോടെ മുന്‍നിശ്ചയിച്ചിരുന്ന യു.എസ്. വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ െചെനാ സന്ദര്‍ശനം റദ്ദാക്കിയിരു

