കോട്ടയം: സംക്രാന്തിയിലെ ഹോട്ടല്‍ പാര്‍ക്ക് മലപ്പുറം കുഴിമന്തി ഹോട്ടലില്‍നിന്നു ഭക്ഷണം കഴിച്ച നഴ്‌സ് മരിച്ച സംഭവത്തില്‍ രണ്ടു പേര്‍കൂടി അറസ്റ്റില്‍.
ഹോട്ടല്‍ പാര്‍ട്ണര്‍ മലപ്പുറം പുത്തനത്താണി മണ്ടായപ്പുറത്ത് എം.പി. നൗഷാദ് (47), മാനേജര്‍ മലപ്പുറം കാടാമ്പുഴ പിലാത്തോടന്‍ അബ്ദുള്‍ റയിസ് (21) എന്നിവരെയാണ് ഗാന്ധിനഗര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 29നായിരുന്നു കേസിനാസ്പദമായ സംഭവം. എസ്.എച്ച്.ഒ: കെ. ഷിജിയുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. ഇവരെ കോടതിയില്‍ ഹാജരാക്കി.ഹോട്ടലിലെ മുഖ്യ പാചകക്കാരന്‍ സിറാജുദീനെ കാടാമ്പുഴയില്‍നിന്നും ഹോട്ടല്‍ ഉടമയായ ലത്തീഫിനെ കര്‍ണാടകയിലെ കമ്മനഹള്ളിയില്‍നിന്നും പിടികൂടിയിരുന്നു.



