റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മൂത്രമൊഴിച്ചത് ഞാനല്ല, പരാതിക്കാരി തന്നെ:
വിചിത്ര വാദവുമായി മൂത്രക്കേസ് പ്രതി

January 14, 2023 - 11:26 am

ന്യൂഡല്‍ഹി: വിമാന യാത്രക്കിടെ സഹയാത്രികയുടെ മേല്‍ മൂത്രമൊഴിച്ച കേസില്‍ കോടതിയില്‍ വിചിത്രവാദവുമായി പിടിയിലായ ശങ്കര്‍ മിശ്ര. താന്‍ മൂത്രമൊഴിച്ചിട്ടില്ലെന്നും സഹയാത്രിക സ്വയം ചെയ്തതാണ് അതെന്നും ഇയാള്‍ ഡല്‍ഹി സെഷന്‍സ് കോടതിയില്‍ പറഞ്ഞു. ശങ്കര്‍മിശ്രയുടെ കസ്റ്റഡി ആവശ്യപ്പെട്ട് ഡല്‍ഹി പോലീസ് നല്‍കിയ അപേക്ഷയില്‍ നല്‍കിയ നോട്ടീസ് മറുപടിയായാണ് മിശ്രയുടെ ഈ പ്രതികരണം.

കസ്റ്റഡിയില്‍ വേണമെന്ന പോലീസിന്റെ ആവശ്യം നിരസിച്ച കോടതി ഇയാളെ 07/01/23 ശനിയാഴ്ച 14 ദിവസത്തേക്ക് ജുഡീഷ്യല്‍ റിമാന്‍ഡിലേക്ക് അയച്ചിരുന്നു. ശങ്കര്‍ മിശ്ര സമര്‍പ്പിച്ച ജാമ്യ ഹര്‍ജി കഴിഞ്ഞ ദിവസം മെട്രൊപൊളീറ്റന്‍ മജിസ്‌ട്രേറ്റ് കോമള്‍ ഗാര്‍ഗ് തള്ളിയിരുന്നു. അന്വേഷണത്തിന്റെ ഈ ഘട്ടത്തില്‍ പ്രതിക്ക് ജാമ്യം നല്‍കുന്നത് ശരിയല്ലെന്ന നിരീക്ഷണത്തോടെയാണ് ഹര്‍ജി തള്ളിയത്. 2022 നവംബര്‍ 26ന് ന്യൂയോര്‍ക്കില്‍നിന്ന് ഡല്‍ഹിയിലേക്കു വരികയായിരുന്ന എയര്‍ ഇന്ത്യ വിമാനത്തിലാണ് കേസിനാസ്പദമായ സംഭവം. ബിസിനസ് ക്ലാസ് യാത്രികനായ ശങ്കര്‍ മിശ്ര, 70 വയസുള്ള കര്‍ണാടകക്കാരിയായ യാത്രികയുടെ ദേഹത്തേക്ക് മദ്യലഹരിയില്‍ മൂത്രമൊഴിച്ചെന്നാണ് പരാതി. വസ്ത്രങ്ങളും ബാഗും ഷൂസുമെല്ലാം മൂത്രത്തില്‍ കുതിര്‍ന്നതായി യാത്രക്കാരി നല്‍കിയ പരാതിയില്‍ പറയുന്നു. വിവാദത്തിനു പിന്നാലെ വെല്‍സ് ഫാര്‍ഗോ എന്ന ബഹുരാഷ്ട്ര ധനകാര്യ കമ്പനിയുടെ ഇന്ത്യ ചാപ്റ്റര്‍ െവെസ് പ്രസിഡന്റായിരുന്ന ഇയാളെ, കമ്പനിയില്‍നിന്ന് പുറത്താക്കി. അതേസമയം, പരാതിക്കാരി സ്വയം മൂത്രമൊഴിക്കുകയായിരുന്നുവെന്ന വാദം ജാമ്യാപേക്ഷ പരിഗണിക്കവെ പ്രതിയുടെ അഭിഭാഷകര്‍ കോടതിയില്‍ ഉന്നയിച്ചിരുന്നില്ല. ബംഗളൂരുവില്‍ സഹോദരിയുടെ വീട്ടില്‍ ഒളിച്ചു താമസിക്കുന്നതിനിടെ 06/01/23 വെള്ളിയാഴ്ചയാണ് ഇയാള്‍ പിടിയിലായത്. പോലീസ് കേസ് എടുത്തതിനു പിന്നാലെ ഫോണ്‍ ഓഫാക്കി ഒളിവില്‍ പോയ ശങ്കര്‍ മിശ്ര, സാമൂഹ്യമാധ്യമങ്ങളിലൂടെ സുഹൃത്തുക്കളുമായി ആശയവിനിമയം നടത്തിയിരുന്നു. ഇതു കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ബംഗളൂരുവില്‍ ഉണ്ടെന്ന് കണ്ടെത്തിയത്. ഒരിടത്ത് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചതും പോലീസിനു സഹായകമായി. തിരിച്ചറിയാതിരിക്കാന്‍ ശങ്കര്‍ മുഖം ക്ലീന്‍ ഷേവ് ചെയ്തിരുന്നു. സംഭവദിവസം വിമാനത്തിലുണ്ടായിരുന്ന 2 െപെലറ്റുമാരിലൊരാളെയും 4 കാബിന്‍ ജീവനക്കാരെയും എയര്‍ ഇന്ത്യ ജോലിയില്‍നിന്നു മാറ്റി നിര്‍ത്തി കാരണംകാണിക്കല്‍ നോട്ടീസ് നല്‍കി. സംഭവത്തില്‍ ഖേദപ്രകടനം നടത്തിയ എയര്‍ ഇന്ത്യ, വിഷയം കൂടുതല്‍ കാര്യക്ഷമമായി കൈകാര്യം ചെയ്യാമായിരുന്നുവെന്നു സമ്മതിച്ചു. സംഭവം പോലീസിനെ അറിയിക്കുന്നതില്‍ വീഴ്ച വരുത്തിയതിന് എയര്‍ ഇന്ത്യയെ വ്യോമയാന ഡയറക്ടറേറ്റ് ജനറല്‍ (ഡി.ജി.സി.എ) വിമര്‍ശിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *