റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഹൂസ്റ്റണ്‍: യുഎസില്‍ ജഡ്ജായി ചുമതലയേല്‍ക്കുന്ന ആദ്യ സിഖ് വനിതയായി ഇന്ത്യന്‍ വംശജ മന്‍പ്രീത് മോണിക്ക സിങ്. ഹാരിസ് കൗണ്ടി സിവില്‍ കോടതിയിലെ ജഡ്ജായാണ് മന്‍പ്രീത് ചുമതലയേറ്റത്. ഇരുപത് വര്‍ഷത്തോളമായി യുഎസില്‍ അഭിഭാഷകയായി പ്രവര്‍ത്തിച്ചുവരികയാണ് ഇവര്‍.മന്‍പ്രീത് മോണിക്ക നിരവധി പൗരാവാകാശ പ്രസ്ഥാനങ്ങളുടെ ഭാഗമായി പ്രവര്‍ത്തിച്ചിട്ടുമുണ്ട്. ഇന്ത്യയില്‍ വേരുകളുള്ള മന്‍പ്രീതിന്റെ കുടുംബം 1970കളുടെ തുടക്കത്തിലാണ് യുഎസിലേക്ക് കുടിയേറിയത്. ഹൂസ്റ്റണില്‍ ജനിച്ചു വളര്‍ന്ന മന്‍പ്രീത് ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം ബെല്ലെയ്‌റിലാണ് താമസം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *