റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നടപടിയുമായി എയര്‍ ഇന്ത്യ: 4 ക്രൂ അംഗങ്ങള്‍ക്കും പൈലറ്റിനും നോട്ടിസ്

January 8, 2023 - 9:18 pm

ന്യൂഡല്‍ഹി: വിമാനയാത്രയ്ക്കിടെ മദ്യലഹരിയില്‍ യുവാവ് സഹയാത്രികയുടെമേല്‍ മൂത്രമൊഴിച്ച സംഭവത്തില്‍ നാല് കാബിന്‍ ക്രൂ അംഗങ്ങള്‍ക്കും പൈലറ്റിനും കാരണംകാണിക്കല്‍ നോട്ടിസ് അയച്ച് എയര്‍ ഇന്ത്യ. വിമാനത്തിലെ മദ്യ വിതരണം, പരാതി സ്വീകരിക്കല്‍, പരാതികള്‍ കൈകാര്യം ചെയ്യല്‍ തുടങ്ങിയ കാര്യങ്ങളില്‍ മറ്റു ജീവനക്കാര്‍ക്ക് വീഴ്ച ഉണ്ടായിട്ടുണ്ടോ എന്നതിനെക്കുറിച്ച് ആഭ്യന്തര അന്വേഷണം തുടരുകയാണെന്നും എയര്‍ ഇന്ത്യ സി.ഇ.ഒ. കാമ്പെല്‍ വില്‍സണ്‍ അറിയിച്ചു.

71 വയസുകാരിയുടെ പരാതി ഗൗരവത്തോടെയാണെടുത്തിരിക്കുന്നത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഇടപെടലുകളും ബോധവത്കരണവും നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.നവംബര്‍ 26നായിരുന്നു സംഭവം. 27 നാണു പരാതി ലഭിച്ചത്. 30 നു പരാതിക്കാരിയുടെ കുടുംബവുമായി സംസാരിച്ചു.ടിക്കറ്റ് തുക മടക്കിനല്‍കാനുള്ള നടപടി ഡിസംബര്‍ രണ്ടിന് ആരംഭിച്ചു. ഡി.ജി.സി.എയുടെ നിര്‍ദേശപ്രകാരമുള്ള അന്വേഷണത്തിനു പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.ചോദ്യം ചെയ്യലിനായി രണ്ട് പൈലറ്റുമാരും ഡല്‍ഹി ഐ.ജി.ഐ. എയര്‍പോര്‍ട്ട് പോലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു. വിമാനത്തില്‍ മദ്യം നല്‍കുന്നതിനുള്ള എയര്‍ലൈന്‍ നയവും അവലോകനം ചെയ്യുമെന്നും എയര്‍ ഇന്ത്യ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *