റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വിമാനയാത്രയില്‍ സഹയാത്രികയ്ക്കുമേല്‍ മൂത്രമൊഴിച്ച സംഭവം: മിശ്ര ജയിലിലായി

January 8, 2023 - 9:15 pm

ന്യൂഡല്‍ഹി: വിമാനയാത്രയ്ക്കിടെ സഹയാത്രികയായ വയോധികയുടെ ശരീത്തില്‍ മൂത്രമൊഴിച്ച കേസില്‍ മുംബൈ സ്വദേശി ശങ്കര്‍ മിശ്ര(34) ജയിലിലായി.
സംഭവം നടന്നശേഷം ആറാഴ്ചയ്ക്കുശേഷമാണ് അയാള്‍ ജയിലിലായത്. ബംഗളുരുവില്‍നിന്നാണ് അയാളെ അറസ്റ്റ് ചെയ്ത്. 07/01/2023 ഡല്‍ഹി കോടതി മിശ്രയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

ഫോണ്‍ സ്വിച്ച്ഓഫ് ചെയ്ത് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സാമൂഹിക മാധ്യമങ്ങള്‍ വഴിയാണ് അയാളുടെ ലൊക്കേഷന്‍ പോലീസ് തിരിച്ചറിഞ്ഞത്. നവംബര്‍ 26 നു ന്യൂയോര്‍ക്കില്‍നിന്നു ഡല്‍ഹിയിലേക്കുള്ള യാത്രയ്ക്കിടെയാണ് അയാള്‍ വയോധികയോട് മോശമായി പെരുമാറിയത്.

എയര്‍ ഇന്ത്യ വിമാനത്തില്‍ ബിസിനസ് ക്ലാസിലായിരുന്നു സംഭവം. സംഭവത്തെ തുടര്‍ന്ന് അയാള്‍ക്ക് 30 ദിവസത്തെ യാത്രവിലക്ക് ഏര്‍പ്പെടുത്തിയെങ്കിലും പോലീസില്‍ പരാതിപ്പെടാന്‍ എയര്‍ ഇന്ത്യ തയാറായില്ല. ഇതു വിവാദമായിരുന്നു.
സംഭവത്തിനുശേഷം എയര്‍ ഇന്ത്യ ജീവനക്കാര്‍ ശങ്കര്‍ മിശ്രയെ വയോധികയ്ക്കു മുന്നിലെത്തിച്ചിരുന്നു. അയാളെ കാണാന്‍പോലും താല്‍പര്യമില്ലെന്നായിരുന്നു അവരുടെ നിലപാട്. പിന്നീട് അയാള്‍ കരഞ്ഞുകൊണ്ടു ബഹളംവച്ചെങ്കിലും പ്രശ്‌നം പരിഹരിക്കപ്പെട്ടില്ല. സംഭവത്തെ തുടര്‍ന്നു യു.എസ്. കമ്പനിയായ വെല്‍സ് ഫര്‍ഗോ അയാളെ ജോലിയില്‍നിന്നു പിരിച്ചുവിട്ടിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *