2023ല്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അജിത്ത് പുതിയ അവതാരത്തില്‍ എത്തുന്ന ചിത്രമാണ് തുനിവ്.ഈ എച്ച് വിനോദ് ചിത്രത്തിന്‍റെ ട്രെയ്‌ലര്‍ ഇന്ന് റിലീസ് ചെയ്യും.
അജിത്കുമാറിനെ ഇതുവരെ കാണാത്ത ഒരു കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന് സംവിധായകന്‍ എച്ച് വിനോദ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളായി പുറത്തിറങ്ങിയ സ്റ്റില്ലുകളില്‍ അജിത്ത് വളരെയധികം സ്‌റ്റൈലും പ്രകടിപ്പിക്കുന്നുണ്ട്. ട്രെയിലര്‍ തീര്‍ച്ചയായും ചില ഹൈ-എനര്‍ജി ഷോട്ടുകളും ആക്ഷനും പ്രദര്‍ശിപ്പിക്കും, ഒരുപക്ഷേ മഞ്ജു വാര്യരെയും അവതരിപ്പിക്കും.
സിനിമയിലെ മഞ്‌ജുവിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ ഇപ്പോള്‍ പുറത്തുവിട്ടു. കണ്‍മണി എന്ന കഥാപാത്രത്തെയാണ് താരം ചിത്രത്തില്‍ ആവതെറിപ്പിക്കുന്നത്. അടുത്തിടെ ഇറങ്ങിയ റേസി ചില്ല ചില്ല പ്രേക്ഷകരില്‍ ഹിറ്റാണ്, ഇതിനകം 10 ദശലക്ഷത്തിലധികം വ്യൂസ് നേടിക്കഴിഞ്ഞു.



