വർക്കല : വർക്കലയിൽ കഞ്ചാവ് ബീഡി വലിക്കാൻ വിസമ്മതിച്ചതിന് 15 കാരനെ ലഹരി മാഫിയാ സംഘം ക്രൂരമായി മർദിച്ചു. ചെവിയിൽ നിന്നും മൂക്കിൽ നിന്നും രക്തം വന്ന് അവശനിലയിലായ കുട്ടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ അയിരൂർ സ്വദേശികളായ നാലുപേർക്കെതിരെ അയിരൂർ പൊലീസ് കേസെടുത്തെങ്കിലും ആരെയും ഇതുവരെ അറസ്റ്റ് ചെയ്തില്ല



