റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഗുജറാത്ത്: ഗുജറാത്തിൽ ഭരണത്തുടർച്ചയിൽ റെക്കോഡ് നേടാൻ ബി ജെ പി. കോൺഗ്രസ് കോട്ടയായ വടക്കൻ ഗുജറാത്തിൽ ബിജെപിയുടെ മുന്നേറ്റം. ഘട്‌ലോഡിയ മണ്ഡലത്തിൽ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ മുന്നേറുന്നു.

വഡ്ഗാമിൽ ജിഗ്നേഷ് മേവാനിയും, കംബാലിയയിൽ ആപിന്റെ ഇസുദാൻ ഗദ്വിയും മുന്നേറുകയാണ്. ഗാന്ധി നഗർ സൗത്തിൽ നിന്ന് അൽപേഷ് ഠാക്കുർ മാത്രമാണ് പിന്നിൽ നിൽക്കുന്നത്. വിരാംഗത്തിൽ ഹാർദിക് പട്ടേലും പിന്നിലാണ്. ജംനഗറിൽ ബിജെപിയുടെ റിവാബ ജഡേജയും മുന്നിൽ തന്നെയാണ്.

കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് ചേക്കേറിയ ഹാർദിക് പട്ടേൽ വലിയ വിജയ പ്രതീക്ഷയാണ് വയ്ക്കുന്നത്. ബിജെപി 135 നും 145 നും മധ്യേ സീറ്റുകൾ നേടുമെന്നാണ് ഹാർദിക് നടത്തിയ പ്രവചനം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *