റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വേയ് ടു ഫിലിംസിന്റ ബാനറില്‍ കെ.ഷെമീര്‍ സംവിധാനം ചെയ്ത്പുതുമുഖങ്ങള്‍ അണിനിരക്കുന്ന ചിത്രമാണ് ‘ഒരു ജാതി മനുഷ്യന്‍’. ചിത്രത്തിന്റെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു.

ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ക്യാരക്ടര്‍ പോസ്റ്ററുകള്‍ ഇതിനോടകം ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.

ജയിംസ് ഏലിയാ, ശിവജി ഗുരുവായൂര്‍, ബൈജു എഴുപുന്ന, നിയാസ് ബക്കര്‍, വിനോദ് കെടാമംഗലം, ലിഷോയ്, അരിസ്റ്റോ സുരേഷ്, എന്നീ പ്രമുഖ താരങ്ങളാണ് ചിത്രത്തില്‍ പുതുമുഖങ്ങളോടൊപ്പം പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിന്‍്റെ ഛായാഗ്രഹണം, എഡിറ്റിംഗ് തുടങ്ങിയവ സുല്‍ഫി ഭൂട്ടോയാണ് നിര്‍വ്വഹിച്ചത്. റഫീക് അഹമ്മദ്, ഏങ്ങണ്ടിയൂര്‍ ചന്ദ്രേഖരന്‍, സുഹൈല്‍ സുല്‍ത്താന്‍ എന്നിവര്‍ ആണ് ഗാനങ്ങള്‍ക്ക് രചന നിര്‍വ്വഹിച്ചിരിക്കുന്നത്. മ്യൂസിക്- യുനസീയോ, ഡോ. ജാസ്സി ഗിഫ്റ്റ്, അന്‍വര്‍ സാദത്ത്, എന്നിവരോടൊപ്പം നടന്‍ സിദ്ധിഖ് മനോഹരമായ ഒരു ഗാനം ചിത്രത്തില്‍ ആലപിച്ചിരിക്കുന്നു.

കലാസംവിധാനം: സന്തോഷ് കൊയിലൂര്‍, ചമയം: മനോജ് അങ്കമാലി, വസ്ത്രാലങ്കാരം: നൗഷാദ് മമ്മി, നൃത്തം: ശ്യാംജിത് – രസന്ത്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സന്തോഷ് ചെറുപൊയ്ക, സംഘട്ടനം: റോബിന്‍ജാ, ശബ്ദമിശ്രണം: ജെസ്വിന്‍ ഫെലിക്സ്, അസോസിയേറ്റ് ഡയറക്ടര്‍: ആസിഫ്, പ്രൊഡക്ഷന്‍ ഡിസൈനര്‍: ഷംസി ഷെമീര്‍, സ്റ്റില്‍സ്: നജീബ് – നിഷാബ് – ജോബിന്‍, ഡിസൈന്‍സ്: രാഹുല്‍ രാജ്, പിആര്‍ഒ: പി ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.
ചിത്രം ഡിസംബര്‍ രണ്ടിന് റിലീസ് ചെയ്യും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *