റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മലപ്പുറം: അനര്‍ഹമായി മുന്‍ഗണന റേഷന്‍കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവരെ കണ്ടെത്തുന്നതിന്റെ ഭാഗമായി അരീക്കോട് പത്തനാപുരം ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ 17 കാര്‍ഡുകള്‍ പിടിച്ചെടുത്തു. ജില്ലാ സപ്ലൈ ഓഫീസര്‍ എല്‍. മിനിയുടെ നേതൃത്വത്തില്‍ അനര്‍ഹ കാര്‍ഡുകള്‍ കണ്ടെത്തുന്നതിനുള്ള ഓപ്പറേഷന്‍ യെല്ലോ പദ്ധതിയുടെ ഭാഗമായി വീടുകള്‍ കയറിയുള്ള പരിശോധനയിലാണ് കാര്‍ഡുകള്‍ പിടിച്ചെടുത്തത്. പിടിച്ചെടുത്ത കാര്‍ഡുകളില്‍ പരിശോധനകള്‍ നടത്തി പിഴ ചുമത്തുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. അരീക്കോട് പത്തനാപുരം പ്രദേശങ്ങളില്‍ നടത്തിയ പൊതു വിപണി പരിശോധനയില്‍ എട്ട് കടകളില്‍ വിലവിവരപ്പട്ടിക ഉള്‍പ്പെടെ പ്രദര്‍ശിപ്പിക്കാത്തതും കണ്ടെത്തുകയുണ്ടായി. ഇത്തരത്തില്‍ കണ്ടെത്തിയ കടകള്‍ക്കെതിരെ ആവശ്യ സാധന നിയമ പ്രകാരം നടപടികളെടുക്കുമെന്നും വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. പരിശോധനയില്‍ കൊണ്ടോട്ടി താലൂക്ക് സപ്ലൈ ഓഫീസര്‍ എ. ടി. ഷാജി, റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരായ എ.സുല്‍ഫീക്കര്‍, ഷാജിമോന്‍, ടി.എ.രജീഷ്‌കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *