റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സമയം നോക്കാതെ ജോലി നോക്കാനില്ല: ട്വിറ്ററില്‍ ജീവനക്കാരുടെ കൂട്ടരാജി തുടരുന്നു

November 19, 2022 - 11:23 am

ന്യൂയോര്‍ക്ക്: ശതകോടീശ്വരന്‍ ഇലോന്‍ മസ്‌കിന്റെ അന്ത്യശാസനത്തെ തുടര്‍ന്ന് ട്വിറ്ററില്‍ ജീവനക്കാരുടെ കൂട്ടരാജി. കമ്പനിയുടെ പ്രവര്‍ത്തനത്തില്‍ നിര്‍ണായകമെന്ന് കരുതുന്ന ചില ജീവനക്കാരെ നിലനിര്‍ത്താന്‍ മസ്‌കും ഉപദേശകരും ആഞ്ഞ് പരിശ്രമിച്ചെങ്കിലും അവരും ട്വിറ്റര്‍ വിടുന്നെന്ന് റിപ്പോര്‍ട്ടുകള്‍.ഇനി കഠിനമായ ജോലി സാഹചര്യമായിരിക്കുമെന്നും സമയം നോക്കാതെ ജോലി നോക്കേണ്ടിവരുമെന്നും അതിനു തയാറല്ലാത്തവര്‍ക്ക് വ്യാഴാഴ്ച വൈകിട്ട് അഞ്ചിനു മുമ്പ് പിരിഞ്ഞു പോകാമെന്നുമായിരുന്നു മസ്‌കിന്റെ അന്ത്യശാസനം.

നിശ്ചിത സമയത്തിനുള്ളില്‍ മറുപടി നല്‍കാത്തവരെ മൂന്നു മാസത്തെ ശമ്പളം നല്‍കി പിരിച്ചുവിടുമെന്നാണ് പറഞ്ഞിരുന്നത്. ഇതോടെ നൂറുകണക്കിനു ജീവനക്കാര്‍ കമ്പനി വിട്ടു. ജീവനക്കാര്‍ കൂട്ടത്തോടെ പിരിഞ്ഞുപോയതോടെ പല ഓഫീസുകളും ആളില്ലാതെ പൂട്ടിയിടേണ്ടി വന്നു.

തന്റെ തട്ടകത്തില്‍ എങ്ങനെ വിജയിക്കണമെന്ന് തനിക്കറിയാമെന്നും, അതുകൊണ്ടുതന്നെ തന്നോടൊപ്പം നില്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കു തുടരാമെന്നും അദ്ദേഹം പറഞ്ഞു. അനിവാര്യമായ ചില ജീവനക്കാരെ മസ്‌ക് സാന്‍ ഫ്രാന്‍സിസ്‌കോ ഓഫീസിലെ കോണ്‍ഫറന്‍സ് റൂമിലേക്ക് വിളിപ്പിച്ചു. മറ്റുള്ളവര്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി വിളിച്ചു. വൈകുന്നേരം അഞ്ച് കഴിഞ്ഞതും ഇവരില്‍ ചിലര്‍ ഫോണ്‍ കട്ട് ചെയ്ത് നിസഹകരിക്കുകയും ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *