ബാലുശ്ശേരി: കിനാലൂര്‍ ഏര്‍വാടിമുക്കിലെ കുറ്റിക്കണ്ടി മീത്തല്‍ പത്മിനിയെ (75) ഹൃദയ സംബന്ധമായ രോഗം മൂര്‍ച്ഛിച്ച് ആശുപത്രിയില്‍ കൊണ്ടുപോകവെ സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടു. മറ്റൊരു വാഹനനത്തില്‍ രോഗിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
11/11/2022 വെള്ളിയാഴ്ച രാത്രിയാണ് കിനാലൂരില്‍ നിന്നും വട്ടോളി അങ്ങാടിയിലെ സംസ്ഥാന പാതയിലേക്ക് കടക്കുമ്പോള്‍ അപകടം സംഭവിച്ചത്. ബാലുശ്ശേരി നിന്ന് താമരശേരി ഭാഗത്തേക്ക് പോവുകയായിരുന്ന ടിപ്പര്‍ ലോറി വന്നിടിച്ചാണ് അപകടം നടന്നത്. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം തകര്‍ന്നു പോയി. പരേതനായ രാഘവന്‍ നായരുടെ ഭാര്യയാണ് പത്മിനി.
കാറിലുണ്ടായിരുന്ന ഷാജി (45), പ്രജില (38). എന്നിവരെ മെഡി. കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു. ഹൃദയഘാതമാണ് പത്മിനിയുടെ മരണകാരണമെന്ന് ഡോക്ടര്‍മാര്‍ സ്ഥിതീകരിച്ചു. പോസ്റ്റ്‌മോമോര്‍ട്ടത്തിന് ശേഷം മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. അനില്‍കുമാര്‍, അജിത്ത് കുമാര്‍, അനിഷ. എന്നിവര്‍ മക്കളും രാജന്‍ (കാന്തപുരം), പ്രജിത എന്നിവര്‍ മരുമക്കളുമാണ്.



