റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കാട്ടാനയുടെ ആക്രമണത്തില്‍ വയോധിക മരിച്ചു

November 13, 2022 - 8:01 pm

മലപ്പുറം: കാട്ടാനയുടെ ആക്രമണത്തില്‍ മമ്പാട് ഓടായിക്കല്‍ കണക്കംകടവില്‍ പരശുറാംകുന്നത്ത് ആസ്യ (68) മരിച്ചു. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. 12/11/2022 രാവിലെ റബര്‍ ടാപ്പിങിന് വന്നവരാണ് മൃതദേഹം ആദ്യം കണ്ടത്. ചിന്നിച്ചിതറിയ നിലയിലായിരുന്നു മൃതദേഹം. സമീപത്ത് ആനയുടെ കാല്‍പ്പാടുകളുണ്ട്. കാടിന് സമീപത്തുള്ള സ്വന്തം വീട്ടില്‍ ഒറ്റയ്ക്കാണ് ആസ്യ വര്‍ഷങ്ങളായി താമസിക്കുന്നത്. അതീവ ധൈര്യശാലിയായിരുന്ന ഇവര്‍ കൃഷിയിടത്തില്‍ കയറുന്ന ആനയെ ഒറ്റയ്ക്ക് ഓടിക്കാറുണ്ടായിരുന്നു. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *