റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മൊബൈല്‍ വിലക്കി: വിദ്യാര്‍ഥിനി എലിവിഷം കഴിച്ച് മരിച്ചു

November 13, 2022 - 7:59 pm

തളിപ്പറമ്പ്: അമിതമായ മൊബൈല്‍ ഉപയോഗം മാതാപിതാക്കള്‍ വിലക്കിയതിന് എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന പെണ്‍കുട്ടി മരിച്ചു. ആലക്കോട് രയരോം ബിംബുംകാട്ടെ ചിറവയല്‍ ബിജു-ലിസ ദമ്പതികളുടെ മകള്‍ ഫ്രെഡില്‍ മരിയ (17) ആണ് മരിച്ചത്. കരിമ്പത്തെ എസ്.ജി. മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ ലാബ് ടെക്‌നീഷ്യന്‍ വിദ്യാര്‍ഥിനിയാണ്.

എക സഹോദരി ക്രിസ്റ്റി രയറോം ഗവ: ഹൈസ്‌കൂളിലെ അഞ്ചാംതരം വിദ്യാര്‍ഥിനിയാണ്. മൂന്നുദിവസം മുമ്പ് പേസ്റ്റ് രൂപത്തിലുള്ള എലിവിഷം കഴിച്ച വിവരം പെണ്‍കുട്ടി ആരോടും പറഞ്ഞിരുന്നില്ല. ഇന്നലെ അസ്വസ്ഥത തോന്നി ആശുപത്രിയിലെത്തിയപ്പോല്‍ ഗുരുതരാവസ്ഥ ബോധ്യപ്പെട്ട് പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും കരളിനെ ഉള്‍പ്പെടെ വിഷം ബാധിച്ചതിനാല്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും വെള്ളിയാഴ്ച വൈകുന്നേരം മരണപ്പെടുകയായിരുന്നു. മൃതദേഹം പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയശേഷം സംസ്‌കരിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *