റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ജവാനും മുല്ലപ്പൂവും : ആദ്യ ഗാനം റിലീസായി

November 13, 2022 - 9:07 am

നവാഗതനായ രഘുമേനോന്‍ സംവിധാനം ചെയ്ത് സുമേഷ് ചന്ദ്രന്‍, രാഹുല്‍ മാധവ്, ശിവദ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി 2 ക്രീയേറ്റീവ് മൈന്‍ഡ്സിന്റെ ബാനറില്‍ വിനോദ് ഉണ്ണിത്താനും സമീര്‍ സേട്ടും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ‘ജവാനും മുല്ലപ്പൂവും’ എന്ന സിനിമയിലെ ആദ്യ ഗാനം റിലീസായി .

ജയശ്രീ ടീച്ചറുടെ അതിജീവനത്തിന്റെ കഥ പറയുന്ന ഈ ചിത്രത്തിന്റെ
കഥ പറയുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം നിര്‍വ്വഹിച്ചിരിക്കുന്നത് സുരേഷ് കൃഷ്ണന്‍ ആണ്. ജയശ്രി ടീച്ചറായി ശിവദയും ഗിരിധറായി സുമേഷ് ചന്ദ്രനും വേഷമിടുന്നു.

രാഹുല്‍ മാധവ്, ബേബി സാധിക മേനോന്‍,ദേവി അജിത്ത്, ബാലാജി ശര്‍മ്മ, വിനോദ് കെടാമംഗലം, സാബു ജേക്കബ്, കോബ്രാ രാജേഷ്, സന്ദീപ് കുമാര്‍, അമ്ബിളി സുനില്‍, ലതാദാസ്, കവിതാ രഘുനന്ദന്‍, ബാലശങ്കര്‍, ഹരിശ്രീ മാര്‍ട്ടിന്‍, ശരത് കുമാര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

4 മ്യൂസിക്കിന്റെ സംഗീത സംവിധാനത്തില്‍ ബി.കെ ഹരിനാരായണന്‍ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് കെ.എസ് ചിത്രയാണ്. ‘ജവാനും മുല്ലപ്പൂവും’ എന്ന ചിത്രത്തിലെ “മുറ്റത്തെ മുല്ല” എന്ന ഗാനം ഒരു നാട്ടിന്‍പുറത്തെ കഥ പറയുന്ന രീതിയിലുള്ള കലാലയ ജീവിതം ഓര്‍മ്മപ്പെടുത്തുന്ന പഴമയുടെ കാലത്തേക്ക് കൊണ്ടുപോകുന്ന രീതിയില്‍ ആണ് ഗാനത്തിലെ ചിത്രീകരണം നടത്തിയിരിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *