റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മുംബൈ: ഏക്നാഥ് ഷിന്‍ഡെ ശിവസേനയെ പിളര്‍ത്തി സര്‍ക്കാര്‍ രൂപീകരിച്ചശേഷം നടന്ന ആദ്യ ഉപതെരഞ്ഞെടുപ്പില്‍ ഉദ്ധവ് താക്കറെ പക്ഷത്തിന് വിജയം. ബി.ജെ.പി മത്സരത്തില്‍നിന്ന് പിന്മാറിയതിനാല്‍ ഫലം പ്രവചനീയമായിരുന്നെങ്കിലും അപ്രതീക്ഷിതമായത് വോട്ടുകളുടെ എണ്ണം പുറത്തുവന്നപ്പോഴാണ്. അന്ധേരി (ഈസ്റ്റ്) ഉപതെരഞ്ഞെടുപ്പില്‍ ഉദ്ധവ് ബാലസാഹബ് താക്കറെ ശിവസേന വിഭാഗം നിര്‍ത്തിയ റുതുജ ലാത്കെ വന്‍ മാര്‍ജിനില്‍ ജയിച്ചു. എന്നാല്‍, ബാക്കിയുള്ള ആറു സ്ഥാനാര്‍ഥികളെക്കാളും വോട്ടു കൂടുതല്‍ നേടി നോട്ട രണ്ടാമതെത്തി! ആകെ പോള്‍ ചെയ്ത 86,570 വോട്ടുകളില്‍ റുതുജയ്ക്ക് 66,530 വോട്ടുകള്‍ ലഭിച്ചപ്പോള്‍ 12,806 വോട്ടുകളാണ് നോട്ടയ്ക്കു ലഭിച്ചത്. അതായത് ആകെ പോള്‍ ചെയ്തവയില്‍ 76.85% വോട്ടുകള്‍ റുതുജയ്ക്ക് ലഭിച്ചപ്പോള്‍ നോട്ട 14.79% വോട്ടുകള്‍ നേടി. ബാക്കിയുള്ള സ്ഥാനാര്‍ഥികള്‍ക്ക് ഓരോരുത്തര്‍ക്കും ഒരു ശതമാനത്തോളം വോട്ടുകള്‍ മാത്രമേ നേടാന്‍ കഴിഞ്ഞിട്ടുള്ളൂ. റുതുജയുടെ ഭര്‍ത്താവും ശിവസേന എം.എല്‍.എയുമായ രമേശ് ലാത്കെയുടെ മരണത്തെത്തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടിവന്നത്. രമേശ് ലാത്കെയോടുള്ള ആദര സൂചകമായി ഏക്നാഥ് ഷിന്‍ഡെ വിഭാഗവും കോണ്‍ഗ്രസും എന്‍.സി.പിയും സ്ഥാനാര്‍ഥിയെ നിര്‍ത്തിയിരുന്നില്ല. ബി.ജെ.പി സ്ഥാനാര്‍ഥിയെ പിന്‍വലിക്കുകയും ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *