ശ്രീനഗര്‍: പാര്‍ട്ടിയില്‍നിന്നു പുറത്തുപോയിട്ടും കോണ്‍ഗ്രസിനെ പുകഴ്ത്തി ഗുലാം നബി ആസാദ്. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും ബി.ജെ.പിയെ നേരിടാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. ആം ആദ്മി പാര്‍ട്ടി നഗര കേന്ദ്രീകൃത പാര്‍ട്ടിയാണ്.താന്‍ പാര്‍ട്ടി വിട്ടെങ്കിലും കോണ്‍ഗ്രസ് ആശയങ്ങളെ തള്ളിപ്പറഞ്ഞിട്ടില്ല. പാര്‍ട്ടി സംവിധാനത്തെയാണ് എതിര്‍ത്തത്. ഗുജറാത്തിലും ഹിമാചലിലും പാര്‍ട്ടി മികച്ച പ്രകടനം കാഴ്ചവയ്ക്കണമെന്നാണ് ആഗ്രഹമെന്ന് അദ്ദേഹം പറഞ്ഞു.



