റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ 100 മികച്ച കായിക താരങ്ങളെ കണ്ടെത്തി 6 മാസം പരിശീലനം നല്‍കും.2022 ഖത്തര്‍ ലോകകപ്പിന് മുന്നോടിയായി സര്‍ക്കാര്‍ നേതൃത്വം നല്‍കുന്ന ‘വണ്‍ മില്ല്യണ്‍ ഗോള്‍ – ക്യാമ്പയിന്‍ 2022’ പ്രചരണ പരിപാടിക്ക് നവംബര്‍ 11 മുതല്‍ തുടക്കമാകും. പൊതുജനങ്ങളിലും കുട്ടികളിലും ഫുട്‌ബോള്‍ കളിയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനാണ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്. ജില്ലയില്‍ 72 കേന്ദ്രങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. നവംബര്‍ 20 വരെ ഓരോ കേന്ദ്രത്തിലായി 10 നും 12 നും ഇടയില്‍ പ്രായമുള്ള 100 കുട്ടികള്‍ക്ക് 1 മണിക്കൂര്‍ വീതം ഫുട്‌ബോളില്‍ പ്രാഥമിക പരിശീലനം നല്‍കുന്നതാണ് പദ്ധതി.

ഒരു കേന്ദ്രത്തിലേക്ക് 2 ബോളും 3000 രൂപയും പദ്ധതി പ്രകാരം നല്‍കും. ഒരു പരിശീലകനും ഉണ്ടാകും. സ്‌പോര്‍ട്‌സ് കൗണ്‍സില്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, സ്‌പോര്‍ട്‌സ് അസോസിയേഷനുകള്‍ എന്നിവയുടെ ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.കുട്ടികളില്‍ ഫുട്‌ബോള്‍ സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതിനും സംസ്ഥാനത്തെ കായിക മേഖലയെ അഭിവൃദ്ധിപ്പെടുന്നതിനും വേണ്ടിയാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. പദ്ധതിയിലൂടെ സംസ്ഥാനത്തെ 100 മികച്ച കായിക താരങ്ങളെ കണ്ടെത്തി 6 മാസം പരിശീലനം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495-2722593, 9947821472 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *