റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം വഹിച്ചുള്ള വിലാപ യാത്ര തലശേരിയിലേക്ക് എത്തി

October 2, 2022 - 7:34 pm

കണ്ണൂര്‍: സിപിഎം പൊളിറ്റ് ബ്യുറോ അംഗവും മുന്‍ സംസ്ഥാന സെക്രട്ടറിയും മുന്‍ ആഭ്യന്തര മന്ത്രിയുമായ കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം വഹിച്ചുള്ള വിലാപ യാത്ര തലശേരിയിലേക്ക് എത്തി. നാളെ മണ്ണിലേക്ക് എടുക്കുന്ന കോടിയേരിയെന്ന സൗമ്യധീര നേതാവിന്റെ ശരീരം അവസാന നോക്കുകാണാന്‍ തലശേരിയിലേക്ക് അനിയന്ത്രിതമായ ജനപ്രവാഹമാണ് നടക്കുന്നത്.ഇന്ന് മുഴുവന്‍ പൊതുദര്‍ശനത്തിന് ടൗണ്‍ഹാളില്‍ ഉണ്ടാകുന്ന ശരീരത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും യെച്ചൂരിയും അടക്കമുള്ള സംസ്ഥാന ദേശീയ നേതാക്കള്‍ അന്ത്യാഭിവാദ്യം അര്‍പ്പിക്കും. തിങ്കളാഴ്ച രാവിലെ 10 മണി മുതല്‍ മാടപ്പീടികയില്‍ അദ്ദേഹത്തിന്റെ വീട്ടിലും 11 മണി മുതല്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിലും പൊതു ദര്‍ശനമുണ്ടാകും.ടൗണ്‍ഹാളിലും വസതിയിലും പൊതുദര്‍ശനത്തിനിടെ പൊലീസ് ആദരമര്‍പ്പിക്കും. പയ്യാമ്പലത്ത് വൈകീട്ട് മൂന്നിന് പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്‌കാരം നടക്കുക. കണ്ണൂര്‍ വിമാനത്താവളത്തില്‍ സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജന്റെ നേതൃത്വത്തിലാണ് കോടിയേരിയുടെ മൃതദേഹം ഏറ്റുവാങ്ങിയത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *