റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മോസ്‌കോ: യുക്രൈനില്‍ റഷ്യയുടെ നിയന്ത്രണത്തിലുള്ള നാല് മേഖലകള്‍ ഇന്ന് ഔദ്യോഗികമായി റഷ്യയോടു കൂട്ടിച്ചേര്‍ക്കും.ഗ്രാന്‍ഡ് ക്രെംലിന്‍ കൊട്ടാരത്തിലെ ജോര്‍ജിയന്‍ ഹാളില്‍ പ്രാദേശിക സമയം മൂന്നിന് നടക്കുന്ന ചടങ്ങില്‍ ഇതുസംബന്ധിച്ച ഔദ്യോഗികരേഖയില്‍ ഒപ്പുവയ്ക്കുമെന്ന് പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്റെ വക്താവ് ദിമിത്രി പെസ്‌കോവ് അറിയിച്ചു. പ്രസിഡന്റ് വïാഡിമിര്‍ പുടിന്‍ ചടങ്ങില്‍ പങ്കെടുത്തേക്കുമെന്നാണു സൂചന. യുക്രൈനിലെ ലുഗാന്‍സ്‌ക്, ഡൊണേസ്‌ക്, ഖേര്‍സണ്‍, സാപോറീഷ്യ എന്നീ മേഖലകള്‍ റഷ്യന്‍ െസെന്യം പിടിച്ചെടുത്തിരുന്നു. ഈ മേഖലകളില്‍ ഹിതപരിശോധന നടത്തിയപ്പോള്‍, റഷ്യയോടു ചേരാനാണ് ജനങ്ങള്‍ താല്‍പ്പര്യം പ്രകടിപ്പിച്ചതെന്നും റഷ്യന്‍ സര്‍ക്കാര്‍വൃത്തങ്ങള്‍ അവകാശപ്പെടുന്നു. ഈ നാല് മേഖലയില്‍നിന്നുമുള്ള നേതാക്കള്‍ മോസ്‌കോയിലെത്തിയെന്നും പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിനുമായി ഇവര്‍ കൂടിക്കാഴ്ച നടത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. യുക്രൈനില്‍ നിന്ന് ക്രിമിയ പിടിച്ചെടുത്തിട്ട് നാലു വര്‍ഷത്തിനുശേഷമാണ് റഷ്യയുടെ ഇപ്പോഴത്തെ നീക്കം. അതേസമയം, യുക്രൈന്റെ പ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്ന റഷ്യന്‍ നടപടി അംഗീകരിക്കില്ലെന്ന് ജി 7 രാഷ്ട്രങ്ങള്‍ ഉള്‍പ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *