റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ദൈവത്തിന്റെ അനുമതിയോടെയാണ് ബി.ജെ.പിയില്‍ ചേര്‍ന്നതെന്ന് മുന്‍ ഗോവ മുഖ്യമന്ത്രി ദിഗംബര്‍ കാമത്ത്

September 15, 2022 - 12:03 pm

പനജി: ദൈവത്തിന്റെ അനുമതിയോടെയാണ് ബി.ജെ.പിയില്‍ ചേര്‍ന്നതെന്നു മുന്‍ ഗോവ മുഖ്യമന്ത്രി ദിഗംബര്‍ കാമത്ത്. കോണ്‍ഗ്രസ് വിടില്ലെന്നു വിശുദ്ധ ഗ്രന്ഥങ്ങളിലും ഭരണഘടനയിലും തൊട്ട് പ്രതിജ്ഞ എടുത്തതിനെക്കുറിച്ചു മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണു ദൈവം സമ്മതിച്ച പ്രകാരമാണ് കോണ്‍ഗ്രസ് വിട്ടതെന്നു കാമത്ത് പറഞ്ഞത്. തെരഞ്ഞെടുപ്പിനു മുമ്പ് കോണ്‍ഗ്രസില്‍നിന്നു പുറത്തുപോകില്ലെന്നു പ്രതിജ്ഞയെടുത്തിരുന്നു എന്നത് ശരിയാണ്. എന്നാല്‍, വീണ്ടും ക്ഷേത്രത്തില്‍ പോയി ദൈവത്തെ സമീപിച്ചു കോണ്‍ഗ്രസ് വിടുന്നതിനെക്കുറിച്ചു ചോദിച്ചു. മികച്ചതെന്നു തോന്നുന്നതു ചെയ്യൂ എന്നാണു ദൈവം പറഞ്ഞത് – കാമത്ത് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *