റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പിറന്നാൾ സമ്മാനമായി നൽകിയ കേക്കിൽ ചത്ത പല്ലി

September 14, 2022 - 8:34 am

തിരുവനന്തപുരം: സുഹൃത്ത് പിറന്നാൾ സമ്മാനമായി നൽകിയ കേക്കിൽ ചത്ത പല്ലിയെ കണ്ടെത്തി. തിരുവനന്തപുരം മൺവിള കിഴക്കുംകര ഫലക്ക് വീട്ടിൽ ഷൈലയുടെ കൊച്ചുമകളുടെ പിറന്നാളിന് സമ്മാനമായി കുടുംബ സുഹൃത്ത് വാങ്ങിയ റെഡ്‌വെൽവെറ്റ് കേക്കിലാണ് ചത്ത പല്ലിയെ കണ്ടെത്തിയത്.

2022 സെപ്തംബർ 12ന് ഷൈലയുടെ കൊച്ചുമകൾ ആലിയയുടെ ഏഴാം പിറന്നാളായിരുന്നു. വൈകിട്ട് 7ന് അടുത്ത സുഹൃത്ത് പിറന്നാൾ സമ്മാനങ്ങളുടെ കൂടെ കേക്കും വാങ്ങിക്കൊണ്ടുവന്നു. പിറന്നാൾ കേക്ക് മുറിച്ച്‌ ആദ്യ കഷണം കഴിക്കുമ്പോഴാണ് പല്ലിയെ കണ്ടെത്തുന്നത്.

ഈഞ്ചയ്ക്കലിലുള്ള ബേക്കറിയിൽ നിന്നാണ് കേക്ക് വാങ്ങിയത്. ഉടൻതന്നെ ബേക്കറിയിൽ വിളിച്ച്‌ പരാതി പറഞ്ഞെങ്കിലും അവിടെയുണ്ടാക്കിയ കേക്കല്ലെന്നായിരുന്നു മറുപടി. ഓണാവധി കഴിഞ്ഞുള്ള ദിവസമായതിനാൽ തൊഴിലാളികൾ കുറവായതുകൊണ്ട് വേറെങ്ങോ നിന്ന് വരുത്തി നൽകിയ കേക്കാണെന്നാണ് ബേക്കറി ഉടമയുടെ വിശദീകരണം. തുമ്പ സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസറായ ഷൈല വഞ്ചിയൂർ പൊലീസിൽ പരാതി നൽകി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *