റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

യാത്രക്കാരന് നിയമ വിരുദ്ധമായി അനുമതി നിഷേധിച്ചു: ഒമാന്‍ എയര്‍വേസ് നഷ്ടപരിഹാരം നല്‍കണം

September 3, 2022 - 11:56 am

കൊച്ചി: യാത്രക്കാരന് നിയമ വിരുദ്ധമായി അനുമതി നിഷേധിച്ച വിമാനക്കമ്പനി നഷ്ടപരിഹാരം നല്‍കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ കോടതിയുടെ ഉത്തരവ്. എറണാകുളം നോര്‍ത്ത് പറവൂര്‍ സ്വദേശി പി.വി. അജിത് കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്.

വിമാനക്കമ്പനിയുടെ സേവനത്തില്‍ ഗുരുതരമായ വീഴ്ച വരുത്തിയതിനാല്‍ ഉപഭോക്താവിന് ടിക്കറ്റ് തുക തിരിച്ചു നല്‍കുകയും കോടതിച്ചെലവ് ഉള്‍പ്പെടെയുള്ള നഷ്ടപരിഹാരം നല്‍കാനും എറണാകുളം ജില്ല ഉപഭോക്തൃ കോടതി അധ്യക്ഷന്‍ ഡി.ബി. ബിനു, അംഗങ്ങളായ െവെക്കം രാമചന്ദ്രന്‍, ടി.എന്‍. ശ്രീവിദ്യ എന്നിവര്‍ ഉത്തരവിട്ടു. ബഹെറെനിലേക്കു പോകാനായി തന്റെ സുഹൃത്തിനു വേണ്ടിയാണ് പരാതിക്കാരന്‍ ഒമാന്‍ എയര്‍വേയ്സില്‍ ടിക്കറ്റ് ബുക്ക് ചെയ്തത്. പണമടച്ച ക്രെഡിറ്റ് കാര്‍ഡ് രേഖകള്‍ ഹാജരാക്കാതിരുന്നതിനെ തുടര്‍ന്നാണ് യാത്രാനുമതി നിഷേധിച്ചത്. യാത്രികന്‍ മറ്റ് രേഖകള്‍ ഹാജരാക്കിയെങ്കിലും യാത്രാനുമതി നിഷേധിക്കപ്പെട്ടു. ഇതു മൂലം ബഹ്!!*!െറെനില്‍ ജോലിക്ക് യഥാസമയം എത്തിച്ചേരാന്‍ കഴിഞ്ഞില്ല.
ഉപഭോക്താവല്ല കോടതിയെ സമീപിച്ചത് എന്നതിനാല്‍ പരാതി നില നില്‍ക്കുന്നതല്ലെന്ന വാദമാണ് എതിര്‍കക്ഷി ഉയര്‍ത്തിയത്. ഈ വാദം തള്ളിയ കോടതി, ടിക്കറ്റ് തുകയായ 18303 രൂപയും 12% പലിശയും 50,000 രൂപ നഷ്ടപരിഹാരവും 5000 രൂപ കോടതി ച്ചെലവും ഉപഭോക്താവിനു നല്‍കാന്‍ വിമാനക്കമ്പനിക്കു നിര്‍ദേശം നല്‍കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *