റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കരുണാകര ഗുരുവിന്റെ ജന്മഗൃഹ സമുച്ചയത്തിന്റെ നിര്‍മാണോദ്ഘാടനം ഓഗസ്റ്റ് 28 ന്

August 27, 2022 - 11:55 am

ആലപ്പുഴ: ശാന്തിഗിരി ആശ്രമ സ്ഥാപകന്‍ കരുണാകര ഗുരുവിന്റെ ജന്മനാടായ ചന്തിരൂരിലെ ആശ്രമത്തില്‍ ഒരുക്കുന്ന ജന്മഗൃഹ സമുച്ചയത്തിന്റെ നിര്‍മാണോദ്ഘാടനം ഓഗസ്റ്റ് 28 ന് നടക്കും. 17.5 ഏക്കറുള്ള ചന്തിരൂര്‍ ആശ്രമത്തില്‍ 150 കോടി രൂപ ചെലവഴിച്ചാണ് സമ്മുച്ചയം നിര്‍മ്മിക്കുന്നത്. ആദ്യഘട്ടം 20 കോടി ചെലവിട്ട് നിര്‍മിക്കുന്ന ജന്മഗൃഹ സമുച്ചയം പൂര്‍ത്തീകരിക്കും.163 അടിയാണ് സമുച്ചയത്തിന്റെ ഉയരം. ഇതിനുള്ളില്‍ 41 അടി ഉയരത്തില്‍ തടിയില്‍ തീര്‍ത്ത താമരയുടെ രൂപത്തിലെ ശരകൂടവും അതിനുള്ളില്‍ കരുണാകര ഗുരുവിന്റെ രൂപവും ഉണ്ടാകും. മുഖമണ്ഡപം, പ്രദക്ഷിണ പഥം, ധ്വജസ്തംഭം, 4,500 പേരെ ഒരേസമയം ഉള്‍ക്കൊള്ളാന്‍ കഴിയുന്ന പ്രാര്‍ഥനാലയം, തീര്‍ഥമണ്ഡപം, കല്‍മണ്ഡപം, ധര്‍മമണ്ഡപം, സഭാമണ്ഡപം, മണിമണ്ഡപം, അന്നദാന മണ്ഡപം തുടങ്ങിയ സൗകര്യങ്ങള്‍ ഉണ്ടാകും. ലൈബ്രറി, മ്യൂസിയം, കണ്‍വന്‍ഷന്‍ സെന്റര്‍ തുടങ്ങിയവയും ഉണ്ടാകും. ഓഗസ്റ്റ് 28 ന് വൈകിട്ട് അഞ്ചിന് നടന്‍ മമ്മൂട്ടി നിര്‍മാണോദ്ഘാടനം നിര്‍വഹിക്കും. എ.എം. ആരിഫ് എം.പി. അധ്യക്ഷത വഹിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *