റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട ബലാത്സംഗക്കേസ് പ്രതിയെ ജനക്കൂട്ടം മര്‍ദിച്ചുകൊന്നു

August 19, 2022 - 8:56 am

ദിസ്പുര്‍: അസമില്‍ പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട ബലാത്സംഗക്കേസ് പ്രതിയെ ജനക്കൂട്ടം മര്‍ദിച്ചു കൊന്നു. ബലാത്സംഗം, കൊലപാതകം, കവര്‍ച്ച ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ രാജു ബറുവ എന്ന ഗെര്‍ജായി ആണു കൊല്ലപ്പെട്ടത്. ഗിലാമര പോലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട കിലാകിലി ഗ്രാമത്തിലാണ് സംഭവം.പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട് നദിക്കരയില്‍ ഒളിച്ചിരുന്ന രാജു ബറുവയെ ഗ്രാമീണര്‍ കണ്ടെത്തുകയും പിടികൂടി മര്‍ദിക്കുകയുമായിരുന്നു. വിവരമറിഞ്ഞ് പോലീസ് സംഘം സ്ഥലത്തെത്തിയപ്പോഴേക്കും പ്രതി ഗുരുതരമായി പരുക്കേറ്റ് അബോധാവസ്ഥയിലായിരുന്നു. പ്രാദേശിക ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്ന് ലഖിംപുര്‍ പോലീസ് സൂപ്രണ്ട് ബി.എം. രാജ്ഖോവ പറഞ്ഞു. കൊലക്കുറ്റത്തിനു കേസെടുത്ത പോലീസ് അന്വേഷണമാരംഭിച്ചു. രാജുവിനെ മര്‍ദിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും എസ്.പി. അറിയിച്ചു.കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കാനെത്തിച്ചപ്പോഴാണ് മറ്റു രണ്ടു പ്രതികള്‍ക്കൊപ്പം രാജു പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടത്. ഇവരില്‍ ഒരാളെ ബുധനാഴ്ച പിടികൂടിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *