റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തീവ്രമഴയും മഴക്കെടുതിയും; സംസ്ഥാനത്ത് 49 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

August 2, 2022 - 12:35 pm

തിരുവനന്തപുരം: മഴക്കെടുതികൾ രൂക്ഷമായതിനെ തുടർന്ന് സംസ്ഥാനത്ത് 49 ദുരിതാശ്വാസക്യാമ്പുകൾ തുറന്നു. 757 പേർ ഈ ക്യാമ്പുകളിൽ ഉണ്ട്. ഇതിൽ 251 പേർ പുരുഷന്മാരും, 296 പേർ സ്ത്രീകളും, 179 പേർ കുട്ടികളുമാണ്.

തിരുവനന്തപുരത്ത് രണ്ട് ക്യാമ്പുകൾ തുറന്നു. 29 പേരെ ഇവിടേക്ക് മാറ്റി പാർപ്പിച്ചു. കൊല്ലത്ത് ഒരു ദുരിതാശ്വാസ ക്യാമ്പിൽ അഞ്ചുപേരും, പത്തനംതിട്ടയിൽ 10 ക്യാമ്പുകളിലായി 120 പേരും, ആലപ്പുഴയിൽ രണ്ടു ക്യാമ്പുകളിൽ ആയി 22 പേരും, കോട്ടയത്ത് 15 ക്യാമ്പുകളിലായി 17 പേരെയും മാറ്റി പാർപ്പിച്ചു.

എറണാകുളത്ത് മുന്നൊരുക്കങ്ങളുടെ ഭാഗമായി ഒരു ക്യാമ്പ് തുറന്നിട്ടുണ്ട്. ഇടുക്കിയിൽ 6 ക്യാമ്പുകളിലായി 15 പേരെയും, തൃശ്ശൂരിൽ അഞ്ചു ക്യാമ്പുകളിലായി 225 പേരെയും, മലപ്പുറത്ത് രണ്ട് ക്യാമ്പുകളിലായി ആറുപേരെയും മാറ്റിപ്പാർപ്പിച്ചു. വയനാട്ടിൽ മൂന്നു ക്യാമ്പുകളിൽ 38 പേരും, കണ്ണൂരിൽ രണ്ടു ക്യാമ്പുകളിലായി 31 പേരും കഴിയുന്നുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *