റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മുംബൈ: ശിവസേന പിളര്‍ത്തി മഹാരാഷ്ട്ര മുഖ്യമന്ത്രിപദത്തിലെത്തിയ ഏക്നാഥ് ഷിന്‍ഡെക്കെതിരേ ആഞ്ഞടിച്ച് മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ആശുപത്രിയില്‍ സുഖമില്ലാതെ കിടക്കുമ്പോഴും അനങ്ങാന്‍ കഴിയാതെ വന്നപ്പോഴും തന്നെ താഴെയിറക്കാന്‍ ഷിന്‍ഡെ ശ്രമിച്ചെന്ന് ശിവസേനാ മുഖപത്രമായ സാമ്നയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ആരോപണം.പുതിയ ഇലകള്‍ വിരിയേണ്ടതുള്ളപ്പോള്‍ കൊഴിയുന്ന ഉണങ്ങിക്കരിഞ്ഞ ഇലകളോടാണ് പാര്‍ട്ടി വിട്ടവരെ താക്കറെ ഉപമിച്ചത്. ”എന്റെ സര്‍ക്കാര്‍ പോയി. മുഖ്യമന്ത്രി സ്ഥാനം പോയി. എനിക്കു ഖേദമില്ല, പക്ഷേ എന്റെ സ്വന്തം ആളുകള്‍ രാജ്യദ്രോഹികളായി മാറി. ഞാന്‍ ശസ്ത്രക്രിയ കഴിഞ്ഞ് സുഖം പ്രാപിച്ചപ്പോള്‍ അവര്‍ എന്റെ സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്റെ പിതാവ് ബാല്‍ താക്കറെ സ്ഥാപിച്ച പാര്‍ട്ടിയുടെ മേലുള്ള നിയന്ത്രണം എന്നില്‍ നിന്നു നീക്കുമെന്നു ഭീഷണിപ്പെടുത്തുന്നവര്‍ക്കെതിരേ കോടതികളിലും തെരുവുകളിലും ഒരുപോലെ പോരാടും. അവര്‍ എന്നെ വഞ്ചിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *