റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മലപ്പുറം: മലപ്പുറം എടവണ്ണയില്‍ ചെള്ള് പനി ബാധിച്ചു ചികില്‍സയിലായിരുന്നയാള്‍ മരിച്ചു. എടവണ്ണ കുണ്ടുതോടിലെ മൂലത്ത് ഇല്യാസ് (51) ആണ് മരിച്ചത്.പനിയും ശരീരവേദനയെയും തുടര്‍ന്ന് മഞ്ചേരിയിലെയും പെരിന്തല്‍മണ്ണയിലെയും സ്വകാര്യ ആശുപത്രികളില്‍ ചികില്‍സയിലായിരുന്നു. തുടര്‍ന്ന് രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ 15 നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. മെഡിക്കല്‍ കോളേജിലെ പരിശോധനയിലാണ് ചെള്ളു പനി സ്ഥിരീകരിച്ചത്. ചികിത്സക്കിടെ തിങ്കളാഴ്ച വൈകിട്ട് 4 ടെയാണ് മരണപ്പെട്ടത്.

ഭാര്യ: സുലെഖ (ഓടായിക്കല്‍). മക്കള്‍: ഷിഫാനത്ത്, ഷാദിയ, ഉെവെസ്. മരുമക്കള്‍: സമീര്‍ (പന്നിപ്പാറ), അര്‍ഷാദ് (മുക്കട്ട). സഹോദരങ്ങള്‍: അലി, ഇസ്മാഈല്‍, സിദ്ദീഖ്, ആസ്യ(മമ്പാട്), െമെമൂനത്ത് (കല്ലിടുമ്പ്), അസ്മാബി (വടപുറം), സുെബെദ (പുല്ലോട്).ഖബറടക്കം ചൊവ്വാഴ്ച രാവിലെ എട്ടിനു കുണ്ടുതോട് സുന്നി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *