റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സംസ്ഥാന സര്‍ക്കാരിന്റെ സ്ത്രീകള്‍ക്കെതിരായ ഭരണകുട ഫാസിസത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ഹരീഷ് പേരടി രംഗത്ത്

July 17, 2022 - 10:03 am

കേരളത്തിലെ ഭരണകുട ഫാസിസത്തിന്റെ അധികാര അഹങ്കാരങ്ങളില്‍ അപമാനിക്കപ്പെട്ട മൂന്ന് സ്ത്രീകളാണ് കുഞ്ഞില മസിലമണി, കെ.കെ. രമ, ആനി രാജ എന്നിവർ. സംസ്ഥാന സര്‍ക്കാരിന്റെ സ്ത്രീകള്‍ക്കെതിരായ ഭരണകുട ഫാസിസത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി.

സിംഹത്തിന്റെ ശില്പത്തിന് ഭാവം മാറിയെന്ന് നിലവിളിച്ച എല്ലാ ഭരണകൂട അടിമകളും സാംസ്കാരിക നേന്ത്രപ്പഴം തിന്നു കൊണ്ടിരിക്കുകയാണെന്നും ഉള്ളതെല്ലാം വിറ്റു പെറുക്കി ഈ ചെകുത്താന്റെ സ്വന്തം നാട്ടില്‍ നിന്ന്, എത്രയും പെട്ടന്ന് രക്ഷപ്പെട്ടാല്‍ അത്രയും നന്ന് എന്ന് തോന്നി പോവുകയാണെന്നും സഹിക്കാവുന്നതിന്റെയും അപ്പുറമെത്തി കാര്യങ്ങളെന്നും ഹരീഷ് പേരടി തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങിനെ.

കുഞ്ഞില,കെ.കെ.രമ,ആനി രാജ..രണ്ട് നാള്‍ക്കുള്ളില്‍ കേരളത്തിലെ ഭരണകുട ഫാസിസത്തില്‍..അധികാര അഹങ്കാരങ്ങളില്‍ അപമാനിക്കപ്പെട്ട മൂന്ന് സ്ത്രീകള്‍… ഈ അടുത്ത കാലത്ത് കണ്ട ശക്തമായ സ്ത്രീപക്ഷ സിനിമയായിരുന്നു അസംഘടിതര്‍…കോഴിക്കോട്ടെ കോളാബിയില്‍ വെറും സവര്‍ണ്ണ തുപ്പലുകള്‍ മാത്രം മതിയെന്ന് മൂന്‍കൂട്ടി നിശ്‌ചയിച്ചവര്‍ വനിതാ ചലചിത്ര മേളയില്‍ അസംഘടിതകര്‍ക്ക് സ്ഥാനം കൊടുക്കാത്തതില്‍ അത്ഭുതമില്ല.

അടിമകള്‍ ചെരുപ്പ് നക്കുകയെന്നത് അവരുടെ വിധിയാണ് …(പുതിയ കാലത്തെ ഭാഷ) ആ സിനിമയുടെ നന്മയെ പറ്റി മുന്‍പും ഞാന്‍ എഴുതിയിട്ടുണ്ട്..അതിന്റെ സംവിധായകയെയാണ് ഇന്ന് തൂക്കി വലിച്ച്‌ കടക്ക് പുറത്ത് എന്ന് പറഞ്ഞ് പടിയടച്ച്‌ പിണ്ഡം വെച്ചത്…ആണ്‍ പെണ്‍ വിത്യാസമില്ലാതെ സിംഹത്തിന്റെ ശില്പത്തിന് ഭാവം മാറിയെന്ന് നിലവിളിച്ച എല്ലാ ഭരണകൂട അടിമകളും സാംസ്കാരിക നേന്ത്രപഴം തിന്നു കൊണ്ടിരിക്കുകയാണ്…ഉള്ളതെല്ലാം വിറ്റു പെറുക്കി ഈ ചെകുത്താന്റെ സ്വന്തം നാട്ടില്‍ നിന്ന് എത്രയും പെട്ടന്ന് രക്ഷപ്പെട്ടാല്‍ അത്രയും നന്ന് എന്ന് തോന്നി പോവുകയാണ്…സഹിക്കാവുന്നതിന്റെയും അപ്പുറമെത്തി കാര്യങ്ങള്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *