ബിഹാറില്‍ ട്രെയിനിന് തീപിടിച്ചു

പാട്ന: ബിഹാറില്‍ ബെല്‍വ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനിന് തീപിടിച്ചു. ജൂലൈ 3 ന് പുലര്‍ച്ചെയാണ് സംഭവം. റക്സൗലില്‍ നിന്ന് നര്‍കാട്ടിയഗഞ്ചിലേക്ക് പോവുകയായിരുന്ന ട്രെയിനിന്റെ എഞ്ചിനാണ് തീപിടിച്ചത്.എഞ്ചിന്‍ ഭാഗത്തുണ്ടായ തീ മറ്റിടങ്ങളിലേക്ക് പകരാത്തതിനാല്‍ ദുരന്തം ഒഴിവായി.യാത്രക്കാരെല്ലാവരും സുരക്ഷിതരാണെന്ന് റെയില്‍വെ അധികൃതര്‍ അറിയിച്ചു. തീയണക്കാനുള്ള ശ്രമം തുടരുകയാണ്.. തീപ്പിടുത്തത്തിനുള്ള കാരണം വ്യക്തമല്ല.

Share
അഭിപ്രായം എഴുതാം