കാട്ടുപന്നി പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ജില്ലയിലെ തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ സ്വീകരിച്ച നടപടികള്‍ വിലയിരുത്തുന്നതിനും, പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി 2022-23 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി ജില്ലയിലെ ദ്ദേശ സ്വയം ഭരണസ്ഥാപനങ്ങള്‍ ഏറ്റെടുക്കേണ്ടതായ സംയുക്ത പദ്ധതികള്‍ സംബന്ധിച്ച് തിരുമാനമെടുക്കുന്നതിനും മറ്റു ജില്ലാതല മുന്‍ഗണനാ പ്രോജക്ടുകള്‍ ചര്‍ച്ച ചെയ്യുന്നതിനുമായി ജില്ലാ ആസൂത്രണ സമിതിയുടെ ആഭിമുഖ്യത്തില്‍ ജൂണ്‍ 29ന് നടത്താന്‍ നിശ്ചയിച്ചിരുന്ന യോഗം ജൂലൈ 1ന് വൈകിട്ട് മൂന്നുമണിക്ക് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. യോഗത്തില്‍ ജില്ലാ ആസൂത്രണ സമിതി അംഗങ്ങള്‍, തദ്ദേശഭരണ സ്ഥാപന അധ്യക്ഷന്മാര്, ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.
റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

